• Tue. Mar 4th, 2025

24×7 Live News

Apdin News

രാഹുല്‍ ഗാന്ധി 7, 8 തീയതികളില്‍ ഗുജറാത്ത് സന്ദര്‍ശിക്കും – Chandrika Daily

Byadmin

Mar 4, 2025


സവര്‍ക്കര്‍ക്ക് ഗാന്ധിജിയോട് കട്ടപിടിച്ച വെറുപ്പായിരുന്നെന്നും സ്വാതന്ത്ര്യസമരത്തില്‍ സവര്‍ക്കര്‍ക്ക് ഒരു പങ്കുമില്ലെന്നും പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ അരുണ്‍ ഷൂരി. സവര്‍ക്കറിന്റെ രചനകളെയും ബ്രിട്ടീഷ് സര്‍ക്കാര്‍ രേഖകളെയുമൊക്കെ അടിസ്ഥാനപ്പെടുത്തി അരുണ്‍ ഷൂരി എഴുതിയ പുതിയ പുസ്തകമായ ദി ന്യൂ ഐക്കണ്‍: സവര്‍ക്കര്‍ ആന്‍ഡ് ദി ഫാക്ട്‌സിനെ മുന്‍നിര്‍ത്തിയായിരുന്നു അഭിമുഖം.

സവര്‍ക്കറിന്റെ ജീവിതത്തെക്കുറിച്ചും അദ്ദേഹത്തിന്റെ പ്രവൃത്തികളെക്കുറിച്ചും ഇപ്പോള്‍ ധാരാളമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും അത് രാജ്യത്തിന് വലിയ ദോഷംചെയ്യുമെന്നും അരുണ്‍ ഷൂരി പറഞ്ഞു. ഇപ്പോഴുള്ള വെറുപ്പിന്റെ വേരുകള്‍ എവിടെനിന്നാണ് തുടങ്ങുന്നതെന്ന് അന്വേഷിക്കാനാണ് ഈ പുസ്തകത്തിലൂടെ താന്‍ ആഗ്രഹിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘സവര്‍ക്കറുടെ രചനകളില്‍ത്തന്നെ ഞാനതിന്റെ ഉത്തരം കണ്ടെത്തി. തന്റെ ജീവിതത്തെക്കുറിച്ചും അക്കാലത്തെ ദേശീയ സംഭവവികാസങ്ങളെക്കുറിച്ചും സവര്‍ക്കര്‍തന്നെ സൃഷ്ടിച്ച മിഥ്യകളെ അടിസ്ഥാനമാക്കിയുള്ളതാണ് ഇപ്പോഴിറങ്ങുന്ന മിക്ക പുസ്തകങ്ങളും,’ അദ്ദേഹം പറഞ്ഞു.

പശുക്കളെ ആരാധിക്കുന്നതിനെയും ഗോമൂത്രത്തില്‍ നിന്നുണ്ടാക്കുന്ന പഞ്ചഗവ്യം പ്രസാദമായി നല്‍കുന്നതിനെയും ശക്തമായി എതിര്‍ത്തയാളാണ് സവര്‍ക്കര്‍ എന്ന് സവര്‍ക്കറുടെ രചനകളില്‍നിന്ന് ഉദ്ധരിച്ച് അരുണ്‍ ഷൂരി തന്റെ പുസ്തകത്തില്‍ പറയുന്നുണ്ട്. മാട്ടിറച്ചി കഴിക്കുന്നത് മതപരമായ പ്രശ്‌നമല്ലെന്നും ആമാശയത്തിന്റെ മാത്രം പ്രശ്‌നമാണെന്നും അദ്ദേഹം എഴുതിയിട്ടുള്ളതായും പുസ്തകത്തില്‍ ഉദ്ധരിച്ചിട്ടുണ്ട്.

ഈ വിഷയങ്ങളില്‍ സവര്‍ക്കറുടെ പിന്‍ഗാമികള്‍ എന്നവകാശപ്പെടുന്നവര്‍ ഇന്ന് മുന്നോട്ടുവെക്കുന്ന അഭിപ്രായങ്ങള്‍ക്ക് നേരെ തിരിച്ചാണ് സവര്‍ക്കറിന്റെ നിലപാടുകള്‍. സവര്‍ക്കറിന്റെ പ്രചാരകര്‍ സവര്‍ക്കറിനെ ശരിയായി വായിച്ചിട്ടില്ല എന്നാണോ ഇതില്‍നിന്ന് മനസിലാക്കേണ്ടതെന്ന ചോദ്യത്തിന് കാര്യമായി വായിക്കുന്ന പാരമ്പര്യം ആര്‍.എസ്.എസിനില്ല എന്ന് അദ്ദേഹം മറുപടി പറഞ്ഞു.

ഒപ്പം സവര്‍ക്കറുടെ രചനകള്‍ മറ്റാരും വായിക്കില്ലെന്ന് സവര്‍ക്കര്‍ പ്രചാരകര്‍ക്ക് ഉറപ്പുണ്ടായിരിക്കാമെന്നും അതിനാല്‍ ഈ വിഷയങ്ങളില്‍ തങ്ങള്‍ പറയുന്നതും സവര്‍ക്കര്‍ എഴുതിയതും തമ്മിലുള്ള വൈരുധ്യം ആരും തിരിച്ചറിയില്ല എന്നും അവര്‍ കരുതുന്നുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൂടാതെ ഹിന്ദുവിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും കാര്യത്തില്‍ സവര്‍ക്കര്‍ ഒരു യുക്തിവാദിയായിരുന്നെന്നും ദ്വിരാഷ്ടം എന്ന നിലപാട് സവര്‍ക്കര്‍ മുന്നോട്ട് വെച്ചത് ബ്രിട്ടീഷുകാരെ പ്രീണിപ്പിക്കാനും ഗാന്ധിജിയുടെയും ദേശീയ പ്രസ്ഥാനത്തിന്റെയും നിലപാടുകളില്‍നിന്ന് വേര്‍തിരിച്ചറിയപ്പെടാന്‍ വേണ്ടിയുമായിരുന്നു അതെന്ന് അരുണ്‍ ഷൂരി പറഞ്ഞു.

കവിയും തത്ത്വചിന്തകനുമായ മുഹമ്മദ് ഇഖ്ബാലുമായി സവര്‍ക്കറെ താരതമ്യം ചെയ്ത ഒരു ചോദ്യത്തിന് മുസ്‌ലിങ്ങള്‍ക്ക് പ്രത്യേക രാഷ്ട്രം വേണമെന്ന് ശഠിച്ചു എന്നതൊഴിച്ചാല്‍ മുഹമ്മദ് ഇഖ്ബാലിനെ ഒരുതരത്തിലും സവര്‍ക്കറുമായി താരതമ്യംചെയ്യാന്‍ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.

ഗാന്ധിവധത്തില്‍ സവര്‍ക്കറിന് നേരിട്ട് പങ്കുണ്ടെന്ന് തെളിയിക്കുന്ന തെളിവുകള്‍ ഇല്ലെന്ന് തോന്നിയതിനാലാവാം സവര്‍ക്കറെ കോടതി വെറുതേ വിട്ടതെന്നും എന്നാല്‍ ഗോഡ്‌സെയും ആപ്‌തേയും അദ്ദേഹത്തിന്റെ ഭക്തരായിരുന്നു എന്നതില്‍ സംശയമില്ലെന്നും അരുണ്‍ ഷൂരി പറഞ്ഞു.

ഒപ്പം ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിക്കൊടുത്തതില്‍ സവര്‍ക്കാര്‍ക്ക് യാതൊരുവിധ പങ്കും ഉള്ളതായി താന്‍ കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ‘ഇന്ത്യ ഒരു രാഷ്ട്രമല്ല, രണ്ട് രാജ്യങ്ങളെ ഉള്‍ക്കൊള്ളുന്നുവെന്നും അതിനാല്‍ അത് വിഭജിക്കണമെന്നുമുള്ള സവര്‍ക്കറുടെ വാദം ജിന്നയ്ക്ക് ഉപയോഗപ്രദമായിത്തീര്‍ന്നു എന്നതൊഴിച്ചാല്‍ മറ്റൊരു സംഭാവനയും സവര്‍ക്കറില്‍ നിന്നുണ്ടായിട്ടില്ല,’ അദ്ദേഹം പറഞ്ഞു.



By admin