• Tue. Aug 26th, 2025

24×7 Live News

Apdin News

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതി:എഎച്ച് ഹഫീസിന്റെ മൊഴി രേഖപ്പെടുത്തി പൊലീസ്

Byadmin

Aug 26, 2025



കൊച്ചി : രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ എഎച്ച് ഹഫീസിന്റെ മൊഴി രേഖപ്പെടുത്തി പൊലീസ്. മാധ്യമങ്ങളില്‍ വന്ന ഓഡിയോ അടക്കം വിവരങ്ങള്‍ പൊലീസിന് നല്‍കി. ഇത് പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചതായി എ.എച്ച് ഹഫീസ് പറഞ്ഞു.

ബിഎന്‍എസ് നിയമപ്രകാരം കേസെടുക്കണം എന്നാണ് ആവശ്യപ്പെട്ടതെന്ന് എ.എച്ച് ഹഫീസ് പറഞ്ഞു. പ്രഥമ വിവര റിപ്പോര്‍ട്ട് എന്ന നിലയില്‍ തന്നെയാണ് മൊഴി രേഖപ്പെടുത്തിയത്. എന്നാല്‍ കേസെടുക്കുമോ എന്ന കാര്യം അറിയില്ലെന്നും എ.എച്ച് ഹഫീസ് അറിയിച്ചു.രാഹുല്‍ മാങ്കൂട്ടത്തില്‍ വധഭീഷണി നടത്തുകയും ഗര്‍ഭഛിദ്രം നടത്താന്‍ പ്രേരിപ്പിക്കുകയും ചെയ്തുവെന്ന് ആരോപിച്ചാണ് ഹഫീസ് പൊലീസില്‍ പരാതി നല്‍കിയത്.

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ ഉയര്‍ന്ന് വന്നിട്ടുള്ള സദാചാരവിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കര്‍ക്കും എഎച്ച് ഹഫീസ് പരാതി നല്‍കിയിട്ടുണ്ട്.നിയമനടപടികള്‍ കൈകൊണ്ട് നാട്ടിലെ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഇടപെടണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നു.

 

By admin