
പത്തനംതിട്ട: രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എയ്‌ക്കെതിരായ മൂന്നാമത്തെ ബലാത്സംഗ പരാതിയില്‍ വിദേശത്തുള്ള അതിജീവിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയാണ് രഹസ്യമൊഴി രേഖപ്പെടുത്തിയത്.
ഹൈക്കോടതിയുടെ മാര്‍ഗനിര്‍ദേശ പ്രകാരമാണ് മൊഴി രേഖപ്പെടുത്തിയത്. ഇന്ത്യന്‍ എംബസി വഴിയാണ് യുവതി മൊഴി നല്‍കിയത്. എംബസിയില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് മൊഴി രേഖപ്പെടുത്തിയത്.
എംബസി വഴി മൊഴി എടുത്തശേഷം പകര്‍പ്പ് അയച്ചു നല്‍കി .പരാതിക്കാരിയുടെ ഒപ്പും രേഖപ്പെടുത്തി.