
തിരുവനന്തപുരം:പീഡന ആരോപണം നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്ക് പിന്തുണയുമായി മുന്‍ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍.രാഹുല്‍ നിരപരാധിയാണ്. അതിനാല്‍ മാറ്റിനിര്‍ത്തേണ്ടതില്ല.
രാഹുലിനെ അവിശ്വസിച്ചത് തെറ്റായിപ്പോയി. രാഹുലുമായി താന്‍ വേദി പങ്കിടുമെന്നും കെ.സുധാകരന്‍ പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ യുവ നടി ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ വന്നത്.
ഈ സാഹചര്യത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്‍ഡു ചെയ്തു.യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്നും നീക്കി.
യുവതിയെ ലൈംഗികമായി ഉപദ്രവിച്ച ശേഷം ഗര്‍ഭഛിദ്രം നടത്തിയെന്ന് ആരോപണം ഉയര്‍ന്നതോടെ പൊലീസ് കേസെടുത്തിരുന്നു. രാഹുല്‍ യുവതിയോട് സംസാരിക്കുന്ന ഓഡിയോ പുറത്തു വന്നെങ്കിലും രാഹുലിനെതിരെ ആരും മൊഴി നല്‍കിയില്ല.