• Fri. Feb 13th, 2026

24×7 Live News

Apdin News

രാഹുല്‍ മാങ്കൂട്ടത്തിലിന് ആദ്യ ബലാത്സംഗ കേസില്‍ ജാമ്യം, യുവതിയുടെ മൊഴി പരിശോധിച്ചാല്‍ ബലാത്സംഗം നടന്നതായി കണക്കാക്കാനാകില്ലെന്ന്കോടതി

Byadmin

Feb 13, 2026



കൊച്ചി: ആദ്യ ബലാത്സംഗ കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതോടെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്ക് മൂന്ന് കേസുകളിലും ജാമ്യം ലഭിച്ചു.കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.

16 ന് അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാകണം. മൂന്ന് ദിവസം രാവിലെ 10 മുതല്‍ വൈകുന്നേരം നാലു വരെ ചോദ്യം ചെയ്യപ്പെടണം.ഈ കാലയളവില്‍ കസ്റ്റഡിയില്‍ ഉള്ളതായി കണക്കാക്കണമെന്നും ഉപാധിയില്‍ പറയുന്നുണ്ട്.

യുവതിയെ മാനസികമായി തളര്‍ത്തി ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു പ്രതിയെന്നാണ് പ്രോസിക്യൂഷന്‍ വാദം.മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിനെ ശക്തമായി എതിര്‍ത്തു.എന്നാല്‍ യുവതിയുടെ മൊഴി പരിശോധിച്ചാല്‍ ബലാത്സംഗം നടന്നതായി കണക്കാക്കാനാകില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.

 

By admin