• Mon. Apr 21st, 2025

24×7 Live News

Apdin News

രാഹുൽ ഇന്ത്യൻ പൗരനാണോ അല്ലയോ ? പത്ത് ദിവസത്തിനുള്ളിൽ കേന്ദ്ര സർക്കാർ നിലപാട് വ്യക്തമാക്കണമെന്ന് ഹൈക്കോടതി

Byadmin

Apr 21, 2025


ലക്നൗ : രാഹുൽ ഗാന്ധിയുടെ പൗരത്വവുമായി ബന്ധപ്പെട്ട കേസ് തിങ്കളാഴ്ച പരിഗണിക്കുന്നതിനിടെ, രാഹുൽ ഇന്ത്യൻ പൗരനാണോ അല്ലയോ എന്ന ചോദ്യമുന്നയിച്ച് അലഹബാദ് ഹൈക്കോടതിയുടെ ലക്നൗ ബെഞ്ച് . പത്ത് ദിവസത്തിനുള്ളിൽ നിലപാട് വ്യക്തമാക്കണമെന്ന് ഹൈക്കോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.

കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ ഒരു സ്റ്റാറ്റസ് റിപ്പോർട്ട് സമർപ്പിച്ചിരുന്നുവെങ്കിലും രാഹുൽ ഇന്ത്യൻ പൗരനാണോ അല്ലയോ എന്ന് മാത്രമേ ഞങ്ങൾക്ക് അറിയേണ്ടതുള്ളൂ എന്ന് ഹൈക്കോടതി പറഞ്ഞു. പൊതുതാൽപ്പര്യ ഹർജിയിലാണ് ഡിവിഷൻ ബെഞ്ചിൽ ഈ വാദം കേൾക്കുന്നത്.

രാഹുൽ ഗാന്ധിയുടെ പൗരത്വത്തെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിക്കുന്നത് അദ്ദേഹത്തിന്റെ പാർലമെന്റ് അംഗത്വത്തെ ബാധിക്കുമെന്ന് ഹർജിക്കാരൻ വാദിച്ചു. അതേസമയം ഇതിനെ രാഷ്‌ട്രീയ ഗൂഢാലോചന എന്ന് വിശേഷിപ്പിച്ചു കോൺഗ്രസ് രംഗത്തെത്തി .



By admin