• Wed. Aug 13th, 2025

24×7 Live News

Apdin News

രാഹുൽ കുടുങ്ങി : ഒന്നുകിൽ സത്യവാങ് മൂലം നൽകണം അല്ലെങ്കിൽ രാജ്യത്തോട് മാപ്പ് പറയണം എന്ന നിലപാടി ഉറച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

Byadmin

Aug 10, 2025



ന്യൂഡൽഹി ; വോട്ടർപട്ടിക ക്രമക്കേട് ഉന്നയിച്ച രാഹുൽ ഗാന്ധി ഒന്നുകിൽ സത്യവാങ് മൂലം നൽകണം അല്ലെങ്കിൽ രാജ്യത്തോട് മാപ്പ് പറയണമെന്ന് ആവർത്തിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ . രാഹുലിന്റെ വാദങ്ങൾ തെറ്റും , അസംബന്ധവുമാണെന്നും കമ്മീഷൻ പറഞ്ഞു.

“രാഹുൽ ഗാന്ധി നിയമങ്ങൾ അനുസരിച്ച് സത്യവാങ് മൂലം നൽകണം , അല്ലെങ്കിൽ തന്റെ തെറ്റായ ആരോപണങ്ങൾക്ക് രാജ്യത്തോട് മാപ്പ് പറയണം,” തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. ആരോപണത്തിന് പിന്നാലെ കർണാടക, മഹാരാഷ്‌ട്ര, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ, തെറ്റായി വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തിയെന്നും, ഒഴിവാക്കിയെന്നും രാഹുൽ ആരോപിക്കുന്ന വ്യക്തികളുടെ പേരുകളും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങൾ അനുസരിച്ച് ഒപ്പിട്ട പ്രഖ്യാപനവും രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടിരുന്നു.

എന്നാൽ ഇതൊന്നും നൽകാൻ തയ്യാറാകാതെ പാർലമെന്റ് അംഗമെന്ന നിലയിൽ ഭരണഘടന ഉയർത്തിപ്പിടിക്കുമെന്നാണ് രാഹുൽ ഗാന്ധി പറയുന്നത് . “രാഹുൽ ഗാന്ധി പ്രഖ്യാപനത്തിൽ ഒപ്പിട്ടില്ലെങ്കിൽ, അതിനർത്ഥം അദ്ദേഹത്തിന്റെ വിശകലനത്തിലും നിഗമനങ്ങളിലും അസംബന്ധ ആരോപണങ്ങളിലും അദ്ദേഹം തന്നെ വിശ്വസിക്കുന്നില്ല എന്നാണ്. അങ്ങനെയെങ്കിൽ, അദ്ദേഹം രാജ്യത്തോട് ക്ഷമ ചോദിക്കണം. അതിനാൽ, അദ്ദേഹത്തിന് രണ്ട് വഴികളുണ്ട്: ഒന്നുകിൽ സത്യവാങ്മൂലത്തിൽ ഒപ്പിടുക അല്ലെങ്കിൽ ഇസിഐക്കെതിരെ അസംബന്ധ ആരോപണങ്ങൾ ഉന്നയിച്ചതിന് രാഷ്‌ട്രത്തോട് ക്ഷമ ചോദിക്കുക” തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു.കോൺഗ്രസ് നേതൃത്വത്തിലുള്ള കർണാടക സർക്കാർ തന്നെ ജാതി സെൻസസ് നയത്തിന് വോട്ടർ പട്ടികയെ ആശ്രയിക്കുന്നുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.

തിരഞ്ഞെടുപ്പ് കമ്മീഷനിൽ വിശ്വാസമില്ലെങ്കിൽ “ധാർമ്മിക അടിസ്ഥാനത്തിൽ” രാഹുൽ ഗാന്ധി ഔദ്യോഗികമായി പരാതി സമർപ്പിക്കുകയോ ലോക്‌സഭയിൽ നിന്ന് രാജിവയ്‌ക്കുകയോ ചെയ്യണമെന്നും ബിജെപി ആവശ്യപ്പെട്ടു. “അവർക്ക് തിരഞ്ഞെടുപ്പിൽ തോൽക്കുമ്പോൾ, ആരെയെങ്കിലും കുറ്റപ്പെടുത്തേണ്ടിവരും; ചിലപ്പോൾ അവർ ഇവിഎമ്മുകളെയും, ചിലപ്പോൾ വിവിപാറ്റിനെയും, ചിലപ്പോൾ തിരഞ്ഞെടുപ്പ് കമ്മീഷനെയും കുറ്റപ്പെടുത്തുന്നു, ചിലപ്പോൾ അവർ പൊതുജനങ്ങളെ ദുരുപയോഗം ചെയ്യുകയും വസ്തുതകളില്ലാതെ തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്യുന്നു,” ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ പറഞ്ഞു

By admin