
കൊച്ചി: ബലാത്സംഗ കേസിൽ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. വ്യാഴാഴ്ച തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്. അഡ്വ. എസ്. രാജീവാണ് രാഹുലിന്റെ അഭിഭാഷകൻ. ജസ്റ്റിസ് കെ. ബാബുവിന്റെ ബഞ്ചായിരിക്കും രാഹുലിന്റെ കേസ് പരിഗണിക്കുക.
ഒളിവിൽ തുടരുന്ന രാഹുൽ മാങ്കൂട്ടത്തിലിനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. അദ്ദേഹം തത്കാലം കീഴടങ്ങിയേക്കില്ലെന്നാണ് പുറത്തുവരുന്ന വിവരം. രാഹുൽ മാങ്കൂട്ടത്തിലിന് സഹായം നൽകിയത് കർണാടകയിലെ യൂത്ത് കോൺഗ്രസ് നേതാവെന്നാണ് പോലീസ് പറയുന്നത്. യൂത്ത് കോൺഗ്രസ് നേതാവ് താമസ സൗകര്യവും, മറ്റ് സഹായങ്ങളും എത്തിച്ചത് പ്രദേശിക നേതാക്കളുടെ സഹായത്തോടെയെന്നും പോലീസ് കണ്ടെത്തി.
3000 ഏക്കർ വരുന്ന റിസോർട്ടിലായിരുന്നു രാഹുലിന്റെ താമസം. വളരെ സെൻസിറ്റിവായ സ്ഥലമായതിനാൽ പോലീസ് ഇടപെടലിന് പരിമിതി ഉണ്ടായിരുന്നുവെന്നും വിവരമുണ്ട്.