
എന്റെ കാസറ്റ് എന്ന സോഷ്യൽ മീഡിയ പേജിൽ ആന്റണി വർഗീസ് പെപെയ്‌ക്കെതിരെ വന്ന ആരോപണത്തിൽ പ്രതികരിച്ച് യൂട്യൂബർ സായ് കൃഷ്ണ. ആന്റണി വിഷയത്തിൽ വിശദീകരണം നൽകണമെന്ന് സായ് കൃഷ്ണ പറയുന്നു. ചാറ്റുകൾ പുറത്ത് വരുന്നത് കുറച്ചധികം കാലമായി നടക്കുന്ന പരിപാടിയല്ലേ. നിവിൻ പോളിക്കെതിരെ ആരോപണം വന്നപ്പോൾ കൃത്യമായി മറുപടി നൽകി ആരോപണം ഇല്ലാതാക്കി കളഞ്ഞു. അങ്ങനെ ചെയ്യാൻ പറ്റുന്ന ആളായിരുന്നെങ്കിൽ അങ്ങനെ ചെയ്യാൻ പറ്റുന്ന സാഹചര്യമായിരുന്നെങ്കിൽ ചെയ്തിട്ട് പോകണമായിരുന്നു. ഇടം വലം നോക്കരുത്. ഇതിലിപ്പോൾ വ്യക്തത നൽകേണ്ടത് പെപ്പെയാണ്. അല്ലെങ്കിൽ നിയമപരമായി നീങ്ങാമെന്നും സായ് കൃഷ്ണ അഭിപ്രായപ്പെട്ടു.
വിവാഹേതരബന്ധങ്ങൾ സമൂഹത്തിൽ നമ്മൾ കാണാത്തതല്ല. അതൊക്കെ സമൂഹത്തിൽ എത്രയോ കാലമായുള്ളതാണ്. ഇതൊരു പ്രശ്നമാകുന്നത് പങ്കാളികളിലൊരാൾ അഗ്രസർ ആകുമ്പോഴാണ്. രാഹുൽ മാങ്കൂട്ടത്തിൽ ഒരു അഗ്രസർ ആയിരുന്നു. വേട്ടക്കാരനെ പോലെ. അങ്ങനെയല്ലാതെ മുന്നോട്ട് പോകുന്ന ഇത്തരം ബന്ധങ്ങളുണ്ട്. മനുഷ്യരുടെ മനസാണ്. എന്തും സംഭവിക്കാം. പക്ഷെ സെലിബ്രിറ്റിയാകുമ്പോൾ ശ്രദ്ധിക്കണം. പെപ്പെയ്‌ക്ക് വിശദീകരണം നൽകാൻ കഴിഞ്ഞാൽ നല്ലതാണെന്നും സായ് കൃഷ്ണ പറയുന്നു. ആന്റണി വർഗീസ് യുവതിയുമായി ബന്ധം വെച്ച് വഞ്ചിച്ചു എന്നാണ് എന്റെ കാസറ്റ് എന്ന ഇൻസ്റ്റഗ്രാം പേജിലൂടെ വന്ന ആരോപണം. ഈ പേജ് ഇപ്പോൾ കാണാനില്ല. നേരത്തെ പല തവണ ഈ പേജ് വിവാദത്തിലായതാണ്.