• Wed. Jan 28th, 2026

24×7 Live News

Apdin News

രാഹൂല്‍ ഗാന്ധി ഇന്ത്യയുടെ രാജാവാണെന്ന് ധരിയ്‌ക്കുന്നു: രാഷ്‌ട്രപതിയുടെ വിരുന്നില്‍ അസം ഷാള്‍ ധരിക്കാതിരുന്ന രാഹുല്‍ഗാന്ധിയെ വിമര്‍ശിച്ച് ഹിമന്ത

Byadmin

Jan 27, 2026



ന്യൂദല്‍ഹി; രാഹുല്‍ ഗാന്ധി ഇന്ത്യയുടെ സ്വാഭാവിക രാജാവാണെന്ന് സ്വയം ധരിയ്‌ക്കുകയാണെന്നും അതിന്റെ ഭാഗമായാണ് രാഷ്‌ട്രപതിയുടെ വിരുന്നില്‍ അസംകാര്‍ നെയ്തെടുക്കുന്ന ഷാള്‍ ധരിയ്‌ക്കാന്‍ വിസമ്മതിച്ചതെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് രാഷ്‌ട്രപതി സംഘടിപ്പിച്ച വിരുന്നില്‍ അസംകാരുടെ ഷാള്‍ ആയ ഗമോസ ധരിയ്‌ക്കണമെന്ന് രണ്ട് തവണ രാഷ്‌ട്ര പതി ദ്രൗപതി മുര്‍മു രാഹുല്‍ ഗാന്ധിയോട് പറഞ്ഞിരുന്നു. എന്നാല്‍ ഇതിനെ ധിക്കരിച്ച് തന്റെ ജുബ്ബയും കുര്‍ത്തയും മാത്രം ധരിയ്‌ക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

അസമിനോട് രാഹുലിന് അവഗണനയാണ്. അതുകൊണ്ടാണഅ അസമിലെ ഗോത്രവര്‍ഗ്ഗക്കാരും മറ്റും നെയ്തെടുക്കുന്ന ഗമോസ ഷാള്‍ ധരിയ്‌ക്കാന്‍ രാഹുല്‍ ഗാന്ധി കൂട്ടാക്കാതിരുന്നത്. രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളോട് തന്നെ പുച്ഛമാണ്. അതുകൊണ്ട് തന്നെയാണ് കോണ്‍ഗ്രസ് ആ സംസ്ഥാനങ്ങളിലെ അധികാരത്തില്‍ നിന്നും തൂത്തെറിയപ്പെട്ടത്.- ഹിമന്ത ബിശ്വ ശര്‍മമ പറഞ്ഞു.

രാഷ്‌ട്രപതി നടത്തുന്ന വിരുന്നിന് ചില പ്രത്യേക വസ്ത്രധാരണാനിബന്ധനകള്‍ വ്യവസ്ഥ ചെയ്യാറുണ്ട്. ഇക്കുറി അത് അസമിലെ ഗോത്രവര്‍ഗ്ഗക്കാരും മറ്റും തറികളില്‍ നെയ്യുന്ന ഗമോസ ഷാള്‍ ആയിരുന്നു എന്ന് മാത്രം. പക്ഷെ ഇന്ത്യ മഹാരാജ്യത്തിന്റെ യുവരാജാവ് എന്ന രീതിയിലാണ് രാഹുല്‍ ഗാന്ധി പെരുമാറുന്നത്. മറ്റൊരാളും അടിച്ചേല്‍പിക്കുന്ന നിയമങ്ങളൊന്നും തനിയ്‌ക്ക് ബാധകമല്ല എന്ന രീതിയിലാണ് രാഹുല്‍ ഗാന്ധിയുടെ പെരുമാറ്റം. അതുകൊണ്ട് തന്നെ ഈ ഷാള്‍ അണിയാതെ രാഷ്‌ട്രപതിയുടെ പാര്‍ട്ടിയില്‍ പ്രത്യക്ഷപ്പെട്ട ഒരേയൊരാള്‍ രാഹുല്‍ ഗാന്ധി മാത്രമായിരുന്നു എന്നതാണ് വിചിത്രമായ തമാശ.

രാഷ്‌ട്രപതി ദ്രൗപദി മുര്‍മു, പ്രധാനമന്ത്രി മോദി, റിപ്പബ്ലിക് ദിനത്തില്‍ രാഷ്‌ട്രത്തിന്റെ മുഖ്യാതിഥികളായിരുന്നു യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്‍റ് ഉര്‍സുല വോള്‍ഡെര്‍ ലെയന്‍, യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്‍റായ അന്‍റോണിയോ ലൂയിസ്, വിദേശ നയതന്ത്ര ഉദ്യോഗസ്ഥര്‍, കോണ്‍ഗ്രസ് പ്രസിഡന്‍റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരെല്ലാം ഗമോസ ഷാള്‍ ധരിച്ചാണ് ഈ വിരുന്നിന് എത്തിയത്. ഇതോടെ ഗമോസ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന അസമില്‍ ഗമോസ ഒരു പ്രധാന രാഷ്‌ട്രീയ വിഷയമായി മാറിയിരിക്കുകയാണ്.

By admin