ന്യൂദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്തയെ ഒരാള്‍ ഒരു പൊതുചടങ്ങിനിടെ മര്‍ദ്ദിച്ച സംഭവത്തില്‍ ദല്‍ഹി പൊലീസ് മേധാവിയുടെ തൊപ്പി തെറിച്ചു. സീനിയര്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ സതീഷ് ഗോല്‍ചയായിരിക്കും പുതിയ ദല്‍ഹി പൊലീസ് കമ്മീഷണറെന്ന് ആഭ്യന്തര വകുപ്പ് അറിയിച്ചു.
അനിഷ്ടമായ സംഭവം നടക്കുമ്പോള്‍ പൊലീസ് കമ്മീഷണറുടെ ചുമതലയുണ്ടായിരുന്ന എസ് ബികെ സിങ്ങിനെ സ്ഥലം മാറ്റി. ഇത്രയും വലിയ ഒരു ആക്രമണസംഭവം നടന്നിട്ടും അതേക്കുറിച്ച് മുന്‍കൂട്ടി അറിയാന്‍ കഴിഞ്ഞില്ല എന്നത് വലിയ പോരായ്മയായി ചൂണ്ടിക്കാട്ടുന്നു.
ഇപ്പോള്‍ തീഹാര്‍ ജയിലിന്റെ ഡയറക്ടര്‍ ജനറലാണ് സതീഷ് ഗോല്‍ച. തെരുവ് നായ്‌ക്കളെ പിടികൂടി ഷെല്‍റ്ററിലടക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ട സാഹചര്യത്തിലാണ് തന്റെ മകന്‍ ദല്‍ഹി മുഖ്യമന്ത്രിയെ ആക്രമിച്ചതെന്ന രീതിയില്‍ ചിലര്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. തെരുവ് നായകളെ പോറ്റുന്ന എന്‍ജിഒ സംഘടനകളാണ് ഈ കുപ്രചാരണത്തിന് പിന്നില്‍.