• Sat. Apr 19th, 2025

24×7 Live News

Apdin News

രോഹിത് വെമുല നിയമം നടപ്പാക്കും; രാഹുല്‍ ഗാന്ധിയുടെ കത്തിന് മറുപടി നല്‍കി മുഖ്യമന്ത്രി സിദ്ധരാമയ്യ

Byadmin

Apr 18, 2025


വിദ്യാഭ്യാസ രംഗത്തെ ജാതി അടിസ്ഥാനത്തിലുള്ള വിവേചനം ചെറുക്കുന്നതിന് രോഹിത് വെമുല നിയമം കൊണ്ടുവരുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതിജ്ഞയെടുത്തു.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജാതി-സ്വത്വ വിവേചനം ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ടുള്ള രോഹിത് വെമുല നിയമം തന്റെ സര്‍ക്കാര്‍ നടപ്പിലാക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉറപ്പ് നല്‍കി.

സംസ്ഥാനത്ത് നിയമം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഏപ്രില്‍ 16ന് സിദ്ധരാമയ്യക്ക് കത്തയച്ച പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ കത്തിന് മറുപടിയായാണ് ഈ ഉറപ്പ്. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജാതി അടിസ്ഥാനത്തിലുള്ള വിവേചനം നേരിട്ടതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത രോഹിത് വെമുല, പായല്‍ തദ്വി, ദര്‍ശന്‍ സോളങ്കി എന്നിവരുടെ ദാരുണമായ മരണങ്ങള്‍ രാഹുല്‍ ഗാന്ധി ഓര്‍മ്മപ്പെടുത്തി.

‘രോഹിത് വെമുല, പായല്‍ തദ്വി, ദര്‍ശന്‍ സോളങ്കി തുടങ്ങിയ യുവാക്കളുടെ കൊലപാതകം സ്വീകാര്യമല്ല. ഇതിന് ശക്തമായ അറുതി വരുത്തേണ്ട സമയമാണിത്,’ രാഹുല്‍ ഗാന്ധി എഴുതി. ‘ഡോ. ബി.ആര്‍. അംബേദ്കറിനും രോഹിത് വെമുലയ്ക്കും മറ്റ് ദശലക്ഷക്കണക്കിന് ആളുകള്‍ക്കും അനുഭവിക്കേണ്ടി വന്നത് ഇന്ത്യയിലെ ഒരു കുട്ടിക്കും നേരിടേണ്ടിവരാതിരിക്കാന്‍ രോഹിത് വെമുല നിയമം നടപ്പിലാക്കാന്‍ ഞാന്‍ കര്‍ണാടക സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു.’ ഇന്നും ദളിത്, ആദിവാസി, ഒബിസി സമുദായങ്ങളിലെ വിദ്യാര്‍ത്ഥികള്‍ എങ്ങനെയാണ് ‘നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ക്രൂരമായ വിവേചനം’ നേരിടുന്നതെന്ന് അദ്ദേഹം വിവരിച്ചു.

 

By admin