റഫ അതിർത്തി തുറക്കാൻ അനുവദിക്കില്ലെന്ന് നെതന്യാഹു. ഇസ്രാഈല്‍ ഇതിനകം വെടിനിർത്തൽ ലംഘിച്ചത് 47 തവണ. ഹമാസ് ഇസ്രാഈല്‍ സമാധാന ഉടമ്പടിയിൽ പ്രധാനപ്പെട്ട നിബന്ധനകളായിരുന്നു വെടിനിർത്തൽ ഉടമ്പടി പ്രഖ്യാപിച്ചു കഴിഞ്ഞാൽ ഗസ്സയിലേക്ക് ഭക്ഷണ ട്രക്കുകൾ കടത്തിവിടുക, റഫ അതിർത്തി തുറന്ന് ജനങ്ങൾക്ക് പുറത്തേക്കും അകത്തേക്കും സഞ്ചരിക്കാൻ അവസരമൊരുക്കുക എന്നത്. ഗസ്സയിൽ പരിക്കേറ്റവർക്കും ആരോഗ്യസംബന്ധമായി കാരണങ്ങളാൽ പുറത്തേക്ക് പോവേണ്ടവർക്കുമുള്ള വഴിയാണ് ഈജിപ്തുമായി ഉള്ള റഫ അതിർത്തി.
കൂടാതെ ഗസ്സ വൃത്തിയാക്കുക റോഡുകൾ തുറക്കുക തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ മാറ്റുക തുടങ്ങിയ ഏറ്റവും പ്രധാനപ്പെട്ട ജോലികൾക്കാവശ്യമായ യന്ത്രങ്ങളും സാമഗ്രികളും കടക്കുവാനും റഫ അതിർത്തി തുറക്കൽ നിർണായകമാണ്. ഇത് തടയാനാണ് ഇസ്രായേലിന്റെ ശ്രമം. ഇസ്രാഈല്‍ തുടരുന്ന അക്രമങ്ങൾ വെടിനിർത്തൽ ഉടമ്പടിയുടെ ലംഘനമാണെന്നും മധ്യസ്ഥത വഹിക്കുന്ന രാഷ്ട്രങ്ങൾ ഇത് അവസാനിപ്പിക്കേണ്ടതുണ്ടെന്നും ഹമാസ് ആവശ്യപ്പെട്ടു.