• Fri. Feb 28th, 2025

24×7 Live News

Apdin News

‘റമദാന് മുന്നോടിയായി അറ്റകുറ്റപണികള്‍ നടത്തണം”; സംഭാലിലെ ഷാഹി ജുമാ മസ്ജിദ് കമ്മറ്റി അലഹബാദ് ഹൈക്കോടതിയെ സമീപിച്ചു

Byadmin

Feb 28, 2025


ലഖ്‌നൗ: റംസാന് മുന്നോടിയായി ഉത്തർപ്രദേശിലെ സംഭാലിലുള്ള ഷാഹി ജുമാമസ്ജിദിൽ അറ്റകുറ്റപ്പണികൾ നടത്താൻ അനുവദിക്കണമെന്ന ആവശ്യവുമായി മസ്ജിദ് മാനേജിംഗ് കമ്മിറ്റി. പള്ളിയിൽ അറ്റകുറ്റപ്പണികൾ, വൃത്തിയാക്കൽ, വൈറ്റ് വാഷിംഗ്, ലൈറ്റിംഗ് ജോലികൾ എന്നിവ നടത്താൻ മസ്ജിദിന്റെ നടത്തിപ്പുകാരെ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് അലഹബാദ് ഹൈക്കോടതിയെ സമീപിച്ചത്. പള്ളിയിൽ അവകാശവാദമുന്നയിച്ച് കൊണ്ടുള്ള ഹിന്ദു സംഘടനകളുടെ ഹരജികൾ കോടതിയിൽ നിലനിൽക്കെയാണ് നീക്കം. പള്ളിയുടെ പരിപാലകർ ഉൾപ്പടെ മൂന്നംഗ സംഘത്തോടൊപ്പം പള്ളിയിൽ അടിയന്തര പരിശോധന നടത്താൻ കോടതി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ)യോട് നിർദ്ദേശിച്ചു.

ഫെബ്രുവരി 28 ന് രാവിലെ 10 മണിക്കുള്ളിൽ വിഷയത്തിൽ റിപ്പോർട്ട് സമർപ്പിക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. പള്ളിയിൽ പെയിന്റിംഗ്, അറ്റകുറ്റപ്പണികൾ അങ്ങനെ എന്തെങ്കിലും ആവശ്യമുണ്ടോയെന്ന് എഎസ്ഐ റിപ്പോർട്ടിൽ വ്യക്തമാക്കേണ്ടതുണ്ട്. റംസാൻ ആരംഭിക്കുന്നതിന് മുമ്പ് പൂർത്തിയാക്കേണ്ട ജോലികളുടെ വീഡിയോ ദൃശ്യങ്ങൾ പകർത്താനും എഎസ്ഐക്ക് കോടതി നിർദേശം നൽകി. തുടർന്ന് ഹരജിയിൽ കോടതി അന്തിമ തീരുമാനം എടുക്കും.

അറ്റകുറ്റപ്പണിക്കായി തുറന്ന് കൊടുക്കണമെന്ന ഹരജിയെ ഹിന്ദുസംഘടനകളും ഉത്തർപ്രദേശ് സർക്കാരും കോടതിയിൽ എതിർത്തു. അറ്റകുറ്റപ്പണികളുടെയും മറ്റു ജോലികളുടെയും പേരിൽ പള്ളിയുടെ പരിപാലകർ ഹിന്ദു ക്ഷേത്രത്തിന്റെ പുരാവസ്തുക്കൾ, അടയാളങ്ങൾ, ചിഹ്നങ്ങൾ എന്നിവയെ വികൃതമാക്കുമെന്നാണ് പ്രധാന ഹരജിക്കാരനും അഭിഭാഷകനുമായ ഹരിശങ്കർ ജെയിൻ കോടതിയെ അറിയിച്ചത്. അതിനാൽ പള്ളി എഎസ്ഐ പരിശോധിക്കണമെന്നും വിവിധ ഹിന്ദുസംഘടന പ്രവർത്തകർ കോടതിയെ അറിയിച്ചു.

കൽക്കിക്ക് സമർപ്പിച്ചിരിക്കുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള ഹര ഹരി ക്ഷേത്രമാണ് പള്ളിയെന്നും, ജുമാ മസ്ജിദ് കെയർടേക്കിംഗ് കമ്മിറ്റി അത് ബലപ്രയോഗത്തിലൂടെയും നിയമവിരുദ്ധമായും ഉപയോഗിക്കുന്നു എന്നുമാണ് ഹിന്ദു പ്രവർത്തകർ സമർപ്പിച്ച ഹരജിയിൽ അവകാശപ്പെട്ടത്.

By admin