• Sat. Jan 18th, 2025

24×7 Live News

Apdin News

റഷ്യന്‍ പട്ടാളത്തില്‍ ചേര്‍ന്ന 12 ഇന്ത്യാക്കാര്‍ കൊല്ലപ്പെട്ടു,96 പേര്‍ നാട്ടില്‍മടങ്ങിയെത്തി

Byadmin

Jan 17, 2025


ന്യൂദല്‍ഹി:റഷ്യന്‍ പട്ടാളത്തില്‍ ചേര്‍ന്ന 12 ഇന്ത്യാക്കാര്‍ ഇതുവരെ കൊല്ലപ്പെട്ടെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. നിലവില്‍ തിരിച്ചെത്താനുള്ള 18 ഇന്ത്യാക്കാരില്‍ 16 പേരെ കാണാനില്ലെന്നാണ് റഷ്യ അറിയിച്ചതെന്ന് വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍പറഞ്ഞു.

റഷ്യന്‍ സൈന്യത്തില്‍ ചേര്‍ന്നത് ആകെ 126 ഇന്ത്യാക്കാരാണ്. ഇതില്‍ 96 പേര്‍ നാട്ടില്‍മടങ്ങിയെത്തി. യുദ്ധമുഖത്ത് കൊല്ലപ്പെട്ട തൃശൂര്‍ സ്വദേശി ബിനില്‍ ബാബുവിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുന്നു.

നിലവില്‍ 18 ഇന്ത്യാക്കാര്‍ റഷ്യന്‍ സൈന്യത്തിനൊപ്പമുണ്ടെന്നാണ് കണക്ക്. എന്നാല്‍ ഇതില്‍ 16 പേരെ കാണാതായവരുടെ പട്ടികയിലാണ് റഷ്യ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ബിനില്‍ ബാബുവിനൊപ്പം റഷ്യന്‍ സൈന്യത്തില്‍ ചേര്‍ന്ന് യുദ്ധമുഖത്ത് പരിക്കേറ്റ ജയിന്‍ മോസ്‌കോവില്‍ ചികിത്സയിലാണ്. ജയിനിനെയും ഉടന്‍ നാട്ടില്‍ തിരിച്ചെത്തിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് വിദേശകാര്യ വക്താവ് പറഞ്ഞു.



By admin