
ന്യൂദല്‍ഹി: റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിന് റഷ്യന്‍ പരിഭാഷയിലുള്ള ഭഗവദ് ഗീത സമ്മാനിച്ച് പ്രധാനമന്ത്രി മോദി. പുടിന് ഭഗവദ്ഗീത സമ്മാനിക്കുന്ന ചിത്രം മോദി എക്സില്‍ പങ്കുവെച്ചു.
മോദിയ്‌ക്ക് ഏറെ പ്രിയപ്പെട്ട ഗ്രന്ഥമാണ് ഭഗവദ്ഗീത. പല അന്താരാഷ്‌ട്ര വേദികളിലും മോദി ഭഗവദ് ഗീതയിലെ വരികള്‍ ഉദ്ധരിക്കാറുണ്ട്. തന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളായ രാഷ്‌ട്രനേതാവ് പുടിനും ഭഗവദ്ഗീത വായിക്കട്ടെ എന്ന ചിന്തയാണ് ഈ സമ്മാനം നല്‍കാന്‍ പ്രേരിപ്പിച്ചത്.
റഷ്യന്‍ ഭാഷയില്‍ നേരത്തെ തന്നെ ഭഗവദ് ഗീത തയ്യാറാക്കിയിരുന്നു. വിദേശങ്ങളില്‍ ഏറെ പേരെ സ്വാധീനിച്ച ഗ്രന്ഥമാണ് ഭഗവദ് ഗീത. “ലോകത്തെ ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് പ്രചോദനം പകരുന്ന ഗ്രന്ഥമാണ് ഭഗവദ്ഗീത”- മോദി എക്സില്‍ കുറിച്ചു.
പണ്ട് സെര്‍ബിയ ഭഗവദ് ഗീത നിരോധിച്ചപ്പോള്‍ അതിനെ എതിര്‍ത്ത രാജ്യമാണ് റഷ്യ. ഭഗവദ്ഗീത ജ്ഞാനത്തിന്റെ ഖനിയാണെന്ന് അന്ന് റഷ്യ അഭിപ്രായപ്പെട്ടിരുന്നു.