കീവ്: റഷ്യന്‍ വ്യോമതാവളങ്ങള്‍ക്കുനേരെ യുക്രെയിന്‍ ഡ്രോണ്‍ ആക്രമണം നടത്തി. ഒലെന്യ, ബെലായ വ്യോമതാവളങ്ങളില്‍ കടുത്ത ആക്രമണമാണ് യുക്രെയ്ന്‍ നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
നാല്‍പ്പതോളം റഷ്യന്‍ യുദ്ധവിമാനങ്ങളെ ആക്രമിച്ചതായി യുക്രെയ്ന്‍ അവകാശപ്പെട്ടു. ഞായറാഴ്ച യുക്രെയ്‌നിലെ സൈനിക പരിശീലനകേന്ദ്രത്തില്‍ റഷ്യ മിസൈല്‍ ആക്രമണം നടത്തിയിരുന്നു,
പിന്നാലെയാണ് യുക്രെയ്ന്‍ ഡ്രോണാക്രമണം നടത്തിയത്. യുക്രൈന്‍ ആക്രമണം നടത്തിയെന്ന് സ്ഥിരീകരിച്ച റഷ്യ പ്രതിരോധ സംവിധാനം ഉപയോഗിച്ച് ചെറുത്തതായും പറഞ്ഞു. റഷ്യയുടെ ആക്രമണത്തില്‍ 12 പേര്‍ മരിക്കുകയും അറുപതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.