ന്യൂഡൽഹി : റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന നടപടി ഇന്ത്യ തുടരുമെന്ന് കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയ്‌ക്ക് മേൽ ചുമത്തിയ തീരുവകൾ വിവാദമാകുന്നതിനിടെയാണ് റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനെക്കുറിച്ച് നിർമ്മല സീതാരാമന്റെ പ്രസ്താവന നടത്തി . ട്രംപിന്റെ ഭീഷണികൾ അവഗണിച്ചുകൊണ്ട് , ഇന്ത്യ റഷ്യയിൽ നിന്ന് അസംസ്കൃത എണ്ണ വാങ്ങുന്നത് തുടരുമെന്ന് തന്നെ നിർമ്മല സീതാരാമൻ പറഞ്ഞു .
“നമ്മുടെ ആവശ്യങ്ങൾ, വിലകൾ, ലോജിസ്റ്റിക്സ് എന്നിവ നോക്കിയാണ് ഞങ്ങൾ തീരുമാനങ്ങൾ എടുക്കുന്നത്. വിദേശനാണ്യവും ഊർജ്ജ സുരക്ഷയും ഞങ്ങൾക്ക് പ്രധാനമാണ്. ഇന്ത്യയുടെ മൊത്തം ഇറക്കുമതി ചെലവിൽ ഏറ്റവും ഉയർന്ന പങ്ക് അസംസ്കൃത എണ്ണയ്‌ക്കാണ്. ഇന്ത്യയുടെ വിദേശനാണ്യ ചെലവിൽ അസംസ്കൃത എണ്ണയ്‌ക്കും ശുദ്ധീകരിച്ച ഇന്ധനത്തിനും വലിയൊരു പങ്കുണ്ട്. വിലകുറഞ്ഞതും സ്ഥിരതയുള്ളതുമായ എണ്ണ എവിടെ നിന്ന് ലഭിക്കുന്നുവോ അവിടെ നിന്ന് ഇന്ത്യ എണ്ണ വാങ്ങും “ അവർ പറഞ്ഞു.
ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതിക്കാരായ ഇന്ത്യ, സാമ്പത്തിക താൽപ്പര്യങ്ങൾ മനസ്സിൽ വെച്ചുകൊണ്ട് പ്രവർത്തിക്കുമെന്നും അവർ പറഞ്ഞു. “റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഞങ്ങളുടെ സാമ്പത്തിക തന്ത്രത്തിന്റെ ഭാഗമാണ്. ഞങ്ങൾ തീർച്ചയായും അത് വാങ്ങും. ഞങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച് തീരുമാനങ്ങൾ എടുക്കാൻ ഞങ്ങൾക്ക് സ്വാതന്ത്ര്യമുണ്ട് . യുഎസ് താരിഫ് ബാധിച്ച കയറ്റുമതിക്കാർക്കായി സർക്കാർ ഒരു ദുരിതാശ്വാസ പാക്കേജ് തയ്യാറാക്കുന്നുണ്ട് . . ജിഎസ്ടി പോലുള്ള പരിഷ്കാരങ്ങൾ താരിഫുകളുടെ സാധ്യതയുള്ള ആഘാതം കുറയ്‌ക്കും.“ – നിർമ്മല സീതാരാമൻ പറഞ്ഞു .