
മോസ്കോ :റഷ്യ ആണവായുധശേഖരത്തിന്റെ വലിപ്പം കൂട്ടാന്‍ തീരുമാനിച്ചു. ആസന്നമായ ഒരു ആണവായുദ്ധത്തിന്റെ സൂചനയാണ് പുടിന്‍ ലോകത്തിന് നല്‍കിയിരിക്കുന്നത്.
ഉക്രൈന് ശക്തമായ പിന്തുണ യൂറോപ്യന്‍ രാജ്യങ്ങള്‍ പ്രഖ്യാപിച്ചതാണ് പുടിനെ ചൊടിപ്പിച്ചിരിക്കുന്നത്. വേണ്ടിവന്നാല്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്കെതിരെ ആണവായുധങ്ങള്‍ പ്രയോഗിക്കുമെന്ന് പുടിന്‍ പറഞ്ഞു. ആരാണ് നിങ്ങളെ രക്ഷപ്പെടുത്താന്‍ വരുന്നത് കാണട്ടെ എന്നും പുടിന്‍ പരിഹസിച്ചു. യൂറോപ്യന്‍ രാജ്യങ്ങളുടെ മേല്‍ റഷ്യ ആണവായുധം പ്രയോഗിച്ചാല്‍ അമേരിക്ക വരാന്‍ പോകുന്നില്ലെന്ന സൂചനയാണ് പുടിന്‍ നല്‍കുന്നത്.
ഉക്രൈന്‍-റഷ്യ സമാധാനക്കരാര്‍ തീര്‍പ്പാകാതെ വന്നതോടെയാണ് പുടിന്‍ പുതിയ ആണവായുധ ഭീഷണി മുഴക്കിയിരിക്കുന്നത്.