റാപ്പര്‍ വേടനെതിരായ വിദ്വേഷ പ്രസംഗത്തില്‍ കേസരി മുഖ്യപത്രാധിപര്‍ എന്‍.ആര്‍ മധുവിനെതിരെ കേസ്. കിഴക്കേ കല്ലട സ്വദേശി വേലായുധന്റെ പരാതിയിലാണ് ആര്‍എസ്എസ് വാരികയായ കേസരി മുഖ്യപത്രാധിപര്‍ എന്‍.ആര്‍ മധുവിനെതിരെ കലാപാഹ്വാനത്തിനാണ് കേസെടുത്തത്.
വേടന്റെ പാട്ടുകള്‍ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നവയാണ് എന്നായിരുന്നു മധുവിന്റെ വിദ്വേഷ പരാമര്‍ശം. കൊല്ലം കുണ്ടറയിലെ ക്ഷേത്ര പരിപാടിയിലായിരുന്നു പ്രസംഗം. വളര്‍ന്നുവരുന്ന തലമുറയിലേക്ക് വിഷം കുത്തിവെക്കുന്ന കലാഭാസമാണിത്. വേടന്റെ പിന്നില്‍ രാജ്യത്തിന്റെ വിഘടനം സ്വപ്‌നം കാണുന്ന സ്‌പോണ്‍സര്‍മാരുണ്ടെന്നും മധു ആരോപിച്ചിരുന്നു.