• Fri. Mar 14th, 2025

24×7 Live News

Apdin News

റിക്‌ടർ സ്കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തി

Byadmin

Mar 14, 2025


ലഡാക്ക്: ലഡാക്കിലെ കാർഗിലിൽ ഭൂചലനം. ഇന്ന് പുലർച്ചയോടെയാണ് റിക്‌ടർ സ്കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. ജമ്മു കശ്‌മീരിലെ വിവിധ മേഖലകളിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടുവെന്നാണ് ലഭ്യമായ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ഇന്ന് പുലർച്ചെ 2.50ന് 15 കിലോമീറ്റർ താഴ്‌ചയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. നിലവിൽ ലഭ്യമായ വിവരം അനുസരിച്ച് ഭൂചലനത്തിൽ ഇതുവരെയും ആളപായമില്ല. അതേസമയം, ജാഗ്രത പാലിക്കാനും സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിക്കാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ജനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

ജമ്മുവിലെയും ശ്രീനഗറിലെയും നിരവധി പേർ സോഷ്യൽ മീഡിയയിലൂടെ ഭൂചലനം അനുഭവപ്പെട്ടതായി രേഖപ്പെടുത്തിയിരുന്നു. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഉൾപ്പെടെ അടയാളപ്പെടുത്തി നാഷണൽ സെന്റർ ഫോർ സീസ്മോളജി എക്‌സ് പോസ്‌റ്റ് പങ്കുവെച്ചിട്ടുണ്ട്.

 

 



By admin