• Wed. Jan 28th, 2026

24×7 Live News

Apdin News

റിപ്പബ്ലിക് ദിനത്തില്‍ കണ്ട റഫാല്‍ മാരകമാണ്…ഭയന്ന് വിറച്ച് പാകിസ്ഥാന്‍…കാരണം ഇതാണ്

Byadmin

Jan 28, 2026



ന്യൂദല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ ആറ് റഫാലുകള്‍ ഒന്നിച്ച് പറന്ന് പല വിധ അഭ്യാസപ്രകടനങ്ങള്‍ നടത്തിയപ്പോള്‍ യുദ്ധവിമാനങ്ങളെക്കുറിച്ച് സസൂക്ഷ്മം നിരീക്ഷിക്കുന്ന വിദഗ്ധര്‍ ഒരു കാര്യം മനസ്സിലാക്കി. ഇനി ഈ റഫാലിനെ പാകിസ്ഥാന് തടയാനാവില്ല. ഓപ്പറേഷന്‍ സിന്ദൂര്‍ ഒന്നില്‍ കണ്ട റഫാല്‍ ആയിരിക്കില്ല ഇനി ഒരു ഇന്ത്യാ-പാക് യുദ്ധത്തില്‍ അണിനിരക്കുക.

ഇതിന് പ്രധാനകാരണം റഫാലിന്റെ അടിവയറ്റില്‍ പിടിപ്പിച്ചിട്ടുള്ള മാരക മിസൈല്‍ ആണ്. മെറ്റിയോര്‍ എന്ന ഈ മിസൈല്‍ ഓപ്പറേഷന്‍ സിന്ദൂര്‍ നാളുകളില്‍ ഉപയോഗിച്ചിരുന്നോ ഇല്ലയോ എന്ന കാര്യം ഇന്ത്യന്‍ വ്യോമസേന രഹസ്യമാക്കി വെച്ചിരിക്കുകയാണ്. എന്നാല്‍ ബ്രഹ്മോസിനൊപ്പം പാകിസ്ഥാനിലെ ഭീകരപരിശീലന കേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ മെറ്റിയോര്‍ മിസൈലും ഉപയോഗിച്ചതായി ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇന്ത്യ ആദ്യം വാങ്ങിയ 36 റഫാലിനൊപ്പം മെറ്റിയോര്‍ മിസൈലുകളും വാങ്ങിയിരുന്നു എന്നത് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. പിന്നീട് നാവികസേനയ്‌ക്ക് ഉപയോഗിക്കാനായി വാങ്ങിയ 26 റഫാല്‍ ജെറ്റുകള്‍ക്കൊപ്പവും ഇന്ത്യ മെറ്റിയോര്‍ മിസൈലുകള്‍ വാങ്ങിയിരുന്നു. പക്ഷെ ഈ മെറ്റിയോര്‍ മിസൈലുകള്‍ ഉപയോഗിച്ചിരുന്നോ എന്ന കാര്യത്തില്‍ രണ്ടഭിപ്രായമുണ്ട്. പ്രധാനമായും ഇത് ഇന്ത്യ സ്വന്തം ഇഷ്ടപ്രകാരം മാറ്റങ്ങള്‍ വരുത്തി വാങ്ങിയ റഫാലില്‍ മെറ്റിയോര്‍ പിടിപ്പിക്കുന്നതില്‍ ചില തടസ്സങ്ങള്‍ ഉണ്ടായിരുന്നതായി പറയപ്പെടുന്നു.

എംബിഡിഎ എന്ന ആയുധനിര്‍മ്മാണക്കമ്പനിയാണ് മെറ്റിയോര്‍ എന്ന മിസൈല്‍ നിര്‍മ്മിക്കുന്നത്. യുകെ, ജര്‍മ്മനി, ഫ്രാന്‍സ്, ഇറ്റലി, സ്പെയിന്‍, സ്വീഡന്‍ എന്നീ രാജ്യങ്ങള്‍ അംഗങ്ങളായുള്ള കമ്പനിയാണ് എംആര്‍ഡിബി. മെറ്റിയോര്‍ എന്ന മിസൈലിന്റെ പ്രത്യേകത അത് ബിയോണ്ട് വിഷ്വല്‍ റേഞ്ച് മിസൈല്‍ ആണെന്നുള്ളതാണ്. ബിയോണ്ട് വിഷ്വല്‍ റേഞ്ച് എന്നാല്‍ കാഴ്ചയ്‌ക്കും അപ്പുറം പാഞ്ഞെത്താന്‍ കഴിയുന്ന മിസൈല്‍ എന്നര്‍ത്ഥം.

100 കിലോമീറ്ററിനും അപ്പുറമെത്താന്‍ കഴിയുന്ന മിസൈലുകളെയാണ് ബിവിആര്‍ അഥവാ ബിയോണ്ട് വിഷ്വല്‍ റേഞ്ച് മിസൈലുകളുടെ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുക. ഇന്ന് ലോകത്ത് അറിയപ്പെടുന്ന ഏറ്റവും മാരകമായ ആകാശത്ത് നിന്നും ആകാശത്തേക്ക് കുതിയ്‌ക്കുന്ന മിസൈല്‍ ആണ് മെറ്റിയോര്‍. ആകാശ യുദ്ധത്തില്‍ ഇനി പാകിസ്ഥാന്‍ അയയ്‌ക്കുന്ന ചൈനയുടെ യുദ്ധവിമാനങ്ങള്‍ക്കും മിസൈലുകള്‍ക്കും അതിജീവനം പ്രയാസമായിരിക്കും.

റാംജെറ്റ് ഉപയോഗിച്ചാണ് മെറ്റിയോര്‍ കുതിക്കുക. അന്തരീക്ഷ വായു വലിച്ചെടുത്താണ് കുതിപ്പിനുള്ള ഊര്‍ജ്ജം റാം ജെറ്റുകള്‍ നേടുക. മാത്രമല്ല, ഈ മിസൈലിന്റെ മൂക്കിനുള്ളില്‍ ഒരു റഡാര്‍ ഘടിപ്പിച്ചിട്ടുണ്ട്. ലക്ഷ്യസ്ഥാനം അടയാളപ്പെടുത്തി പറഞ്ഞുവിട്ടാല്‍ ഈ റഡാര്‍ റേഡിയോ ഫ്രീക്വന്‍സിയുടെ പ്രതിഫലനങ്ങള്‍ അളന്ന് കൃത്യം ലക്ഷ്യസ്ഥാനത്ത് ചെന്ന് പതിച്ച് ഉഗ്രസ്ഫോടനം സൃഷ്ടിക്കും. ഇതാണ് മെറ്റിയോറിനെ അപകടകാരിയാക്കുന്നത്. മാക് 4 ആണ് വേഗത, അതായത് ശബ്ദത്തേക്കാള്‍ നാല് മടങ്ങിലധികം വേഗതയില്‍ കുതിക്കാന്‍ കഴിയുമെന്നര്‍ത്ഥം. അതായത് 100 കിലോമീറ്ററിനും അപ്പുറത്തുള്ള ലക്ഷ്യസ്ഥാനം കണ്ണടയ്‌ക്കുമ്പോഴേക്കും തകര്‍ത്തിരിക്കും.

മെറ്റിയോര്‍ മിസൈലിനെ നേരത്തെ ഇന്ത്യന്‍ വ്യോമസേന ഉപയോഗിക്കുന്ന റഫാലില്‍ ഘടിപ്പിക്കാന്‍ ബുദ്ധിമുട്ടായിരുന്നു എന്നും ചില റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. . ഇപ്പോള്‍ ആ കുറവ് പരിഹരിച്ചിരിക്കുകയാണ് ഡിആര്‍ഡിഒ. റിപ്പബ്ലിക് ദിനത്തില്‍ പറന്ന ആറ് റഫാലുകളുടെ അടിവയറ്റിലും മെറ്റിയോര്‍ മിസൈലുകള്‍ ഉണ്ടായിരുന്നു.

 

By admin