• Fri. Jan 16th, 2026

24×7 Live News

Apdin News

റിപ്പബ്ലിക് ദിന ഓഫറുകൾ പ്രഖ്യാപിച്ച് മോട്ടോറോള; ആകർഷകമായ വിലക്കുറവിൽ ഫ്ലിപ്പ്കാർട്ട് സെയിൽ

Byadmin

Jan 16, 2026



കൊച്ചി: മോട്ടോറോളയുടെ ഏറ്റവും പുതിയ സ്‌മാർട്ട്ഫോണുകൾക്ക് ആകർഷകമായ വിലക്കുറവുമായി ഫ്ലിപ്പ്കാർട്ട് റിപ്പബ്ലിക് ഡേ സെയിൽ ആരംഭിച്ചു. പ്രീമിയം ഫ്ലാഗ്ഷിപ്പ് മോഡലായ മോട്ടറോള എഡ്‌ജ്‌ 60 പ്രോ 25,999 രൂപയ്‌ക്കും, എഡ്‌ജ്‌ 60 ഫ്യൂഷൻ 19,999 രൂപയ്‌ക്കും സ്വന്തമാക്കാം. 50എംപി ട്രിപ്പിൾ ക്യാമറ സിസ്റ്റം, 1.5കെ കേർവ്ഡ് ഡിസ്‌പ്ലേ, മികച്ച ബാറ്ററി ബാക്കപ്പ് എന്നിവയാണ് ഈ മോഡലുകളുടെ പ്രധാന സവിശേഷതകൾ. പ്രീമിയം ഡിസൈനും ഐപി68 വാട്ടർ പ്രൊട്ടക്ഷനും ഈ ഫോണുകളുടെ പ്രത്യേകതയാണ്.

മിഡ്-റേഞ്ച് വിഭാഗത്തിൽ മോട്ടോ ജി96 5ജി 16,999 രൂപയ്‌ക്കും, മികച്ച ബാറ്ററി കരുത്തുള്ള മോട്ടോ ജി86 പവർ 15,999 രൂപയ്‌ക്കും ലഭ്യമാണ്. ജി86 പവർ മോഡലിൽ 6720എംഎഎച്ച് ബാറ്ററിയും മിലിട്ടറി ഗ്രേഡ് സുരക്ഷയുമാണ് മോട്ടോറോള ഒരുക്കിയിരിക്കുന്നത്. കൂടാതെ മോട്ടോ ജി67 5ജി 14,999 രൂപയ്‌ക്കും മികച്ച ക്യാമറ പെർഫോമൻസോടെ ലഭ്യമാണ്.

ബജറ്റ് സെഗ്‌മെന്റിൽ ശ്രദ്ധേയമായ മോട്ടോ ജി57 5ജി 12,999 രൂപയ്‌ക്കാണ് ഈ സെയിലിൽ വിൽക്കുന്നത്. ലോകത്തിലെ ആദ്യ സ്‌നാപ്ഡ്രാഗൺ 6എസ് ജെൻ 4 പ്രൊസസറും 7000എംഎഎച്ച് ബാറ്ററിയും ഉൾപ്പെടുന്ന ഈ ഫോൺ കുറഞ്ഞ വിലയിൽ മികച്ച 5ജി അനുഭവം വാഗ്‌ദാനം ചെയ്യുന്നു. എല്ലാ ഫോണുകളിലും സോണി ലെയ്‌റ്റിയ ക്യാമറകളും പ്രീമിയം വീഗൻ ലെതർ ഫിനിഷും മോട്ടോറോള ഉറപ്പാക്കിയിട്ടുണ്ട്.

ഓഫറുകളെക്കുറിച്ച് കൂടുതലറിയാൻ, സന്ദർശിക്കുക: https://www.flipkart.com/motorola-republic-day-sale-jan26-at-store

By admin