കൊച്ചി: റിപ്പോര്‍ട്ടര്‍ ചാനല്‍ മാനേജിംഗ് ഡയറക്ടര്‍ ആന്റോ അഗസ്റ്റിന്‍ വര്‍ഗീയ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് കളമശേരി പൊലീസ് സ്റ്റേഷനില്‍ പരാതി .ഷാഫി പറമ്പില്‍ എംപിക്കെതിരെ ആന്റോ അഗസ്റ്റിന്റെ പരാമര്‍ശം സമൂഹത്തില്‍ മതസ്പര്‍ധ വളര്‍ത്താന്‍ ലക്ഷ്യമിട്ടുള്ളതാണെന്നാണ് പരാതി. കളമശേരി നഗരസഭ കൗണ്‍സിലര്‍ റിയാസ് വട്ടേക്കുന്നമാണ് പരാതി നല്‍കിയത്.
ചര്‍ച്ചയ്‌ക്കിടയില്‍ ഷാഫി പറമ്പിലിനെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ ഒരു പ്രത്യേക ജനവിഭാഗത്തെ അധിക്ഷേപിക്കുന്നതാണ്. വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്നും പരാതിയിലുണ്ട്.
രാഷ്‌ട്രീയ വിയോജിപ്പുകള്‍ക്ക് അപ്പുറം വര്‍ഗീയമായ പരാമര്‍ശങ്ങള്‍ ഉള്‍പ്പെട്ടത് ഗൗരവകരമാണ്. ഇതിനെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.