അബുദാബി കെഎംസിസി യിൽ കോടികളുടെ അഴിമതി’ എന്ന തലക്കെട്ടിൽ ‘റിപ്പോട്ടർ’ ചാനലിൽ വന്ന വാർത്ത തികച്ചും അവാസ്തവവും അടിസ്ഥാന രഹിതവുമാണ് എന്ന് വ്യക്തമാക്കട്ടെ. പതിനായിരക്കണക്കിന് ആളുകളും അവരുടെ വ്യത്യസ്ത വിഷയങ്ങളും, ‘ഗൾഫ് ചന്ദ്രി’ക ഉൾപ്പെടെ പല വിധ പദ്ധതികളും ഏറ്റെടുത്തു നടത്തുന്ന ഒരു വ്യവസ്ഥാപിത ഘടകമാണ് അബുദാബി കെഎംസിസി.
ഏതെങ്കിലും തലക്കെട്ടിൽ ഒരു പരാതിക്കഥ കിട്ടിയാൽ അതിന്റെ നിജസ്ഥിതി അന്വേഷിക്കാതെ വാർത്ത സംപ്രേഷണം ചെയ്യുന്നത് മാധ്യമ ധർമമല്ല. അബൂദാബിയിലെ വിശേഷങ്ങൾ കോഴിക്കോട്ടു നിന്നു റിപ്പോർട്ട് ചെയ്യുന്നത് ‘റിപ്പോർട്ടർ’ ചാനലിന്റെ വാർത്താ ദാരിദ്ര്യം കൊണ്ടാണെന്ന് മനസ്സിലാക്കുന്നു.
ആയിരക്കണക്കിന് പ്രവാസികൾക്കും അവരുടെ കുടുംബത്തിനും സമാ
ശ്വാസം നൽകി, അതുല്യമായ സാമൂഹ്യ പ്രവർത്തനം നടത്തുന്ന മഹത്തായ സംവിധാനമാണ് അബുദാബി കെഎംസിസി എന്ന് അനുഭവം കൊണ്ട് പ്രവാസികൾ സാക്ഷ്യപ്പെടുത്തിയതാണ്.
‘റിപ്പോട്ടർ’ ചാനലിനും അതിന്റെ കോഴിക്കോട് ബ്യൂറോ റിപ്പോട്ടർ രഞ്ജിത്തിനുമെതിരെ, മുസ്ലിം ലീഗ് നേതൃത്വത്തിന്റെ അനുവാദത്തോടെ വിട്ടുവീഴ്ച്ച യില്ലാത്ത നിയമ നടപടി സ്വീകരിക്കുന്നതാണ് എന്നറിയിക്കുന്നു.