• Sun. Oct 19th, 2025

24×7 Live News

Apdin News

റിയാലിറ്റി ഷോയിൽ നിന്ന് ലഭിച്ച 12 ലക്ഷം ദൈവഭക്തരുടെ ഉന്നമനത്തിനായി ; ഋഷഭ് ഷെട്ടി

Byadmin

Oct 18, 2025



‘കോൻ ബനേഗ ക്രോർപതി’ എന്ന ഹിന്ദി റിയാലിറ്റി ഷോയിൽ നിന്ന് ലഭിച്ച പണം ഭക്തരുടെയും സർക്കാർ സ്കൂളുകളുടെയും വികസനത്തിനായി ഉപയോഗിക്കുമെന്ന് ഋഷഭ് ഷെട്ടി . വെള്ളിയാഴ്ചയാണ് ഈ എപ്പിസോഡ് സംപ്രേഷണം ചെയ്തത് . ഷോയിൽ നിന്ന് 12.50 ലക്ഷം രൂപ ഋഷഭ് ഷെട്ടി നേടി.

‘കന്നഡയിൽ എനിക്ക് രാജ്കുമാറിനെ വളരെ ഇഷ്ടമാണ്, ഹിന്ദിയിൽ ഞങ്ങൾക്ക് നിങ്ങളാണ് പ്രിയപ്പെട്ടത്’ എന്ന് അമിതാഭിനോട് പറഞ്ഞ വാക്കുകളെ കൈയ്യടിയോടെയാണ് കാഴ്‌ച്ചക്കാർ സ്വീകരിച്ചത് . ഷോ തുടങ്ങും മുൻപ് തന്നെ ഇതിൽ നിന്ന് ലഭിക്കുന്ന പണം സർക്കാർ സ്കൂളുകളെയും , ദൈവ നർത്തകരെയും , ഭക്തരെയും സഹായിക്കാൻ ഉപയോഗിക്കുമെന്ന് ഋഷഭ് ഷെട്ടി പറഞ്ഞിരുന്നു.

 

By admin