• Fri. Oct 31st, 2025

24×7 Live News

Apdin News

റീല്‍സ് പങ്കു വെച്ചതിനെ ചൊല്ലി തര്‍ക്കം: മലപ്പുറത്ത് 9ാം ക്ലാസ് വിദ്യാര്‍ഥിക്ക് സഹപാഠികളുടെ ക്രൂരമര്‍ദനം

Byadmin

Oct 30, 2025



മലപ്പുറം:ഇന്‍സ്റ്റഗ്രാമില്‍ റീല്‍സ് പങ്കു വെച്ചതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിക്ക് സഹപാഠികളുടെ ക്രൂരമര്‍ദനം. വളവന്നൂര്‍ യത്തീംഖാന വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥി മുഹമ്മദ് ഹര്‍ഷിദിനാണ് മര്‍ദനമേറ്റത്. 15ഓളം വിദ്യാര്‍ഥികള്‍ ചേര്‍ന്ന് മകനെ മര്‍ദിച്ചെന്ന് കുട്ടിയുടെ മാതാവ് പറഞ്ഞു.

വയറില്‍ കുത്തി ചുമരിലേക്ക് തള്ളിയപ്പോള്‍ തല ഇടിച്ച് നിലത്ത് വീണ മകനെ ചവിട്ടി. തലച്ചോറില്‍ മൂന്നിടത്ത് രക്തം കട്ടപിച്ചിട്ടിട്ടുണ്ടെന്നും അത് വ്യാപിക്കുന്നുണ്ടെന്നും മാതാവ് പറഞ്ഞു. തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റുമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത് . ആക്രമണത്തില്‍ അബോധാവസ്ഥയിലായ കുട്ടിയെ അധ്യാപകരും മറ്റുള്ളവരും ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്.

കോട്ടക്കല്‍ ആശുപത്രിയില്‍ ചികിത്സയിലാണ് കുട്ടി.സ്‌കൂള്‍ അധികൃതര്‍ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.

By admin