
വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം (നമ്പര്‍ 5/2025, 6/2025, 7/2025) റെയില്‍വേ
റിക്രൂട്ട്‌മെന്റ് ബോര്‍ഡുകളുടെ വെബ്‌സൈറ്റില്‍ ലഭിക്കും
ജൂനിയര്‍ എന്‍ജി., ഡിപ്പോമെറ്റീരിയല്‍ സൂപ്രണ്ട്, കെമിക്കല്‍ ആന്‍ഡ് മെറ്റലര്‍ജിക്കല്‍ അസി. തസ്തികകള്‍ക്ക് ഒക്‌ടോ. 31 മുതല്‍ നവം. 30 വരെ അപേക്ഷിക്കാം
നോണ്‍ ടെക്‌നിക്കല്‍ ഗ്രാജുവേറ്റ് തസ്തികകള്‍ക്ക് നവം. 20 വരെയും അണ്ടര്‍
ഗ്രാജുവേറ്റ് തസ്തികകള്‍ക്ക് ഒക്‌ടോ. 28 മുതല്‍ നവം. 27 വരെയും ഓണ്‍ലൈനില്‍
അപേക്ഷിക്കാം
റെയില്‍വേയില്‍ വിവിധ തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍നിന്നും റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡുകള്‍ (ആര്‍ആര്‍ബി) അപേക്ഷകള്‍ ക്ഷണിക്കുന്നു. കേന്ദ്രീകൃത വിജ്ഞാപന നമ്പര്‍ 5/2025, 6/2025, 7/2025 പ്രകാരം താഴെപറയുന്ന തസ്തികകള്‍ക്കാണ് അപേക്ഷിക്കാവുന്നത്. വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം യഥാസമയം ആര്‍ആര്‍ബി വെബ്‌സൈറ്റുകൡ ലഭിക്കും.
ജൂനിയര്‍ എന്‍ജിനീയര്‍ (ജെഇ), ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട് (ഡിഎംഎസ്), കെമിക്കല്‍ ആന്റ് മെറ്റലര്‍ജിക്കല്‍ അസിസ്റ്റന്റ് (സിഎംഎ) (വിജ്ഞാപനനമ്പര്‍ (സിഇഎന്‍) 05/2025). അടിസ്ഥാന ശമ്പളം 35,400 രൂപ. വിവിധ ആര്‍ആര്‍ബികളുടെ കീഴിലായി ആകെ 2570 ഒഴിവുകള്‍.
യോഗ്യത: സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇലക്‌ട്രോണിക്‌സ് മുതലായ ബ്രാഞ്ചുകൡ ത്രിവത്‌സര അംഗീകൃത എന്‍ജിനീയറിങ് ഡിപ്ലോമ ഉള്ളവര്‍ക്ക് ജൂനിയര്‍ എന്‍ജിനീയര്‍ തസ്തികക്കും ഏതെങ്കിലും ബ്രാഞ്ചില്‍ ത്രിവത്‌സര എന്‍ജിനീയറിങ് ഡിപ്ലോമയുള്ളവര്‍ക്ക് ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട് തസ്തികക്കും ഫിസിക്‌സ്, കെമിസ്ട്രി വിഷയങ്ങളോടെ ബിഎസ്‌സി ബിരുദമെടുത്തവര്‍ക്ക് (45% മാര്‍ക്കില്‍ കുറയരുത്) കെമിക്കല്‍ ആന്റ് മെറ്റലര്‍ജിക്കല്‍ അസിസ്റ്റന്റ് തസ്തികയ്‌ക്ക് അപേക്ഷിക്കാം. പ്രായപരിധി 18-33 വയസ്. നിയമാനുസൃത വയസ്സിളവ് ലഭിക്കും.
വിശദമായ യോഗ്യതാ മാനദണ്ഡങ്ങളും അപേക്ഷാ സമര്‍പ്പണത്തിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും സെലക്ഷന്‍ നടപടികളുമടങ്ങിയ കേന്ദ്രീകൃത വിജ്ഞാപനം (നമ്പര്‍ 05/2025) www.rrbthiruvananthapuram.gov.in, www.rrbchennai.gov.in- മുതലായ ആര്‍ആര്‍ബിയുടെ വെബ്‌സൈറ്റില്‍ യഥാസമയം ലഭ്യമാകും. നിര്‍ദ്ദേശാനുസരണം ഓണ്‍ലൈനില്‍ ഒക്‌ടോബര്‍ 31 മുതല്‍ നവംബര്‍ 30 വരെ അപേക്ഷിക്കാം.
നോണ്‍ ടെക്‌നിക്കല്‍ ഗ്രാഡുവേറ്റ്, അണ്ടര്‍ ഗ്രാഡുവേറ്റ് തസ്തികകള്‍:
(വിജ്ഞാപന നമ്പര്‍- സിഇഎന്‍ 06/2025, 07/2025). ഗ്രാഡുവേറ്റ് വിഭാഗത്തില്‍ (06/2025) ഉള്‍പ്പെടുന്ന തസ്തികകള്‍- ചീഫ് കമേര്‍ഷ്യല്‍-കം-ടിക്കറ്റ് സൂപ്പര്‍വൈസര്‍, സ്‌റ്റേഷന്‍ മാസ്റ്റര്‍, അടിസ്ഥാന ശമ്പളം 35400 രൂപ; ഗുഡ്‌സ് ട്രെയിന്‍ മാനേജര്‍, ജൂനിയര്‍ അക്കൗണ്ട് അസിസ്റ്റന്റ്-കം-ടൈപ്പിസ്റ്റ്, സീനിയര്‍ ക്ലര്‍ക്ക്-കം-ടൈപ്പിസ്റ്റ്, അടിസ്ഥാന ശമ്പളം 29200 രൂപ. ട്രാഫിക് അസിസ്റ്റന്റ്, അടിസ്ഥാന ശമ്പളം 25500 രൂപ. (ആകെ 5800 ഒഴിവുകള്‍).
അണ്ടര്‍ ഗ്രാഡുവേറ്റ് വിഭാഗത്തില്‍ (07/2025) ഉള്‍പ്പെട്ട തസ്തികകള്‍-
കമേര്‍ഷ്യല്‍-കം-ടിക്കറ്റ് ക്ലര്‍ക്ക്, അടിസ്ഥാന ശമ്പളം 21700 രൂപ; അക്കൗണ്ട്‌സ് ക്ലര്‍ക്ക്-കം-ടൈപ്പിസ്റ്റ്, ജൂനിയര്‍ ക്ലര്‍ക്ക്-കം-ടൈപ്പിസ്റ്റ്, ട്രെയിന്‍ഡ് ക്ലര്‍ക്ക്, അടിസ്ഥാന ശമ്പളം 19900 രൂപ (ആകെ ഒഴിവുകള്‍-3050).
യോഗ്യത: ചീഫ് കമേര്‍ഷ്യല്‍-കം-ടിക്കറ്റ് സൂപ്പര്‍വൈസര്‍, സ്‌റ്റേഷന്‍ മാസ്റ്റര്‍, ഗുഡ്‌സ് ട്രെയിന്‍ മാനേജര്‍ തസ്തികകള്‍ക്ക് അംഗീകൃത സര്‍വ്വകലാശാലാ ബിരുദമാണ് യോഗ്യത. പ്രായപരിധി 18-33 വയസ്. നിയമാനുസൃത വയസ്സിളവുണ്ട്.
ജൂനിയര്‍ അക്കൗണ്ട്‌സ് അസിസ്റ്റന്റ്-കം-ടൈപ്പിസ്റ്റ്, സീനിയര്‍ ക്ലര്‍ക്ക്-കം-ടൈപ്പിസ്റ്റ് തസ്തികകള്‍ക്ക് ബിരുദവും കമ്പ്യൂട്ടറില്‍ ഇംഗ്ലീഷ്/ഹിന്ദി ടൈപ്പിങ് പ്രാവീണ്യവും ഉണ്ടാകണം. പ്രായപരിധി 18-33 വയസ്. നിയമാനുസൃത വയിസ്സിളവ് ലഭിക്കും.
അണ്ടര്‍ ഗ്രാഡുവേറ്റ് വിഭാഗത്തില്‍പ്പെടുന്ന എല്ലാ തസ്തികകള്‍ക്കും 50 ശതമാനം മാര്‍ക്കില്‍ കുറയാതെ പ്ലസ്ടു/തത്തുല്യ പരീക്ഷ പാസായിരിക്കണം. എസ്‌സി/എസ്ടി/പിഡബ്ല്യുബിഡി/വിമുക്തഭടന്മാര്‍ എന്നീ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 50 ശതമാനം മാര്‍ക്ക് വേണമെന്നില്ല.
കമേര്‍ഷ്യല്‍-കം-ടിക്കറ്റ് ക്ലര്‍ക്ക്, ട്രെയിന്‍ഡ് ക്ലര്‍ക്ക് തസ്തിക ഒഴികെ മറ്റെല്ലാ തസ്തികകള്‍ക്കും കമ്പ്യൂട്ടറില്‍ ഇംഗ്ലീഷ്/ഹിന്ദി ടൈപ്പിങ് പ്രാവീണ്യം അനിവാര്യമാണ്. പ്രായപരിധി 18-30 വയസ്. നിയമാനുസൃത വയസ്സിളവ് ലഭിക്കും.
വിശദമായ യോഗ്യതാ മാനദണ്ഡങ്ങളും അപേക്ഷിക്കേണ്ട രീതിയും സെലക്ഷന്‍ നടപടിക്രമങ്ങളും ശമ്പളവും സംവരണവുമെല്ലാം അടങ്ങിയ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം www.rrbthiruvananthapuram.gov.in, www.rrbchennai.gov.in മുതലായ ആര്‍ആര്‍ബി വെബ്‌സൈറ്റുകളില്‍ യഥാസമയം ലഭ്യമാകും. നോണ്‍ ടെക്‌നിക്കല്‍ ഗ്രാഡുവേറ്റ് വിഭാഗം തസ്തികകള്‍ക്ക് നവംബര്‍ 20 വരെയും അണ്ടര്‍ ഗ്രാഡുവേറ്റ് വിഭാഗം തസ്തികകള്‍ക്ക് ഒക്‌ടോബര്‍ 28 മുതല്‍ നവംബര്‍ 27 വരെയും ഓണ്‍ലൈനില്‍ നിര്‍ദ്ദേശാനുസരണം അപേക്ഷിക്കാവുന്നതാണ്.