
കൊച്ചി: വൈറ്റില മേല്‍പ്പാലത്തിന് സമീപം റെയില്‍വേ ട്രാക്കില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം. കസ്റ്റഡിയിലുള്ള ഷാജി കുറ്റം സമ്മതിച്ചെന്നും ഇയാള്‍ ഹൈക്കോടതിയില്‍ നിന്നും വിരമിച്ച ഉദ്യോഗസ്ഥനാണെന്നും പൊലീസ് പറഞ്ഞു.
കോട്ടയം ചിങ്ങവനം സ്വദേശിനി സുധ ബേബിയുടെ മൃതദേഹമാണ് ചൊവ്വാഴ്ച രാവിലെ കണ്ടെത്തിയത്. സുധയുടെ അമ്മയും ഹൈക്കോടതി ജീവനക്കാരിയായിരുന്നു. സിസിടിവി ദൃശ്യങ്ങളാണ് ഷാജിയിലേക്ക് അന്വേഷണമെത്താന്‍ പൊലീസിനെ സഹായിച്ചത്.
ഷാജിയുടെ വാഹനത്തിലാണ് ഇരുവരും വൈറ്റില റെയില്‍ പാളത്തിന് സമീപം എത്തിയത്. എന്നാല്‍ ഏറെ നേരം കഴിഞ്ഞ് ഷാജി ഒറ്റയ്‌ക്ക് പോകുന്ന ദ്യശ്യങ്ങള്‍ പൊലീസിനു ലഭിച്ചു. ഷാജിയെ കസ്റ്റഡിയില്‍ എടുക്കുമ്പോള്‍ ഇയാളുടെ വസ്ത്രത്തില്‍ രക്തക്കറയുണ്ടായിരുന്നു.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷമെ ഷാജിയുടെ അറസ്റ്റ് രേഖപ്പെടുത്തൂ.മൃതദേഹത്തിന് സമീപം നിന്ന് കണ്ടെത്തിയ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൊല്ലപ്പെട്ടത് കോട്ടയം സ്വദേശിനി സുധ ബേബിയാണെന്ന് തിരിച്ചറിഞ്ഞത്.