• Sun. Aug 31st, 2025

24×7 Live News

Apdin News

റേഷന്‍ കടകള്‍ ഞായറാഴ്ച തുറന്നു പ്രവര്‍ത്തിക്കും

Byadmin

Aug 31, 2025



തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ റേഷന്‍ കടകളും ഞായറാഴ്ച പ്രവര്‍ത്തിക്കും. ഞായറാഴ്ചയോടെ ആഗസ്റ്റ് മാസത്തെ റേഷന്‍ വിതരണവും സ്‌പെഷ്യല്‍ അരി വിതരണവും പൂര്‍ത്തിയാകും.

ആഗസ്റ്റില്‍ 82 ശതമാനം ഗുണഭോക്താക്കള്‍ റേഷന്‍ വിഹിതം കൈപ്പറ്റി. സ്റ്റോക്കെടുപ്പായതിനാല്‍ സെപ്തംബര്‍ ഒന്നിന് റേഷന്‍കടകള്‍ക്ക് അവധിയായിരിക്കും.

രണ്ടാം തീയതി മുതല്‍ സെപ്തംബറിലെ റേഷന്‍ വിതരണം തുടങ്ങും.ഒന്നാം ഓണ ദിവസമായ സെപ്തംബര്‍ നാലിന് റേഷന്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കും. എഎവൈ കാര്‍ഡുടമകള്‍ക്കും ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കുമുള്ള ഓണക്കിറ്റ് വിതരണം സെപ്റ്റംബറിലും തുടരും.

By admin