• Wed. Feb 5th, 2025

24×7 Live News

Apdin News

| റോക്കറ്റ് കുതിപ്പിൽ സ്വർണവില ; ​ഗോൾഡ് ലോൺ എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

Byadmin

Feb 5, 2025


uploads/news/2025/02/762302/00.gif

photo – facebook

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില റെക്കോർഡിട്ടു. ഒരു പവൻ സ്വർണത്തിന് ഇന്ന് വർധിച്ചത് 760 രൂപയാണ്. ഇതോടെ പവന്റെ വില ചരിത്രത്തിൽ ആദ്യമായി 63,000 കടന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 63,240 രൂപയാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7,905 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6535 രൂപയാണ്. വെള്ളിയുടെ വിലയും റെക്കോർഡ് ഉയരത്തിലാണ്. ഇന്ന് രണ്ട് രൂപ വർധിച്ചു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 106 രൂപയാണ്.

അതേസമയം സ്വർണ്ണ വായ്പാ ബിസിനസിലും വലിയ വർധനയാണ് ഉണ്ടായിരിക്കുന്നത്. അടിയന്തിരമായ ആവശ്യങ്ങൾക്ക് ഫണ്ട കണ്ടെത്താൻ ഏറ്റവും അനുയോജ്യമായ ഒന്നാണ് സ്വർണ്ണ വായ്പ.

ഒന്നാമതായി സ്വർണ്ണത്തിന്റെ പരിശുദ്ധിയാണ് പ്രധാന ഘടകം. 22 കാരറ്റ് സ്വർണ്ണത്തേക്കാൾ കൂടിയ വായ്പാ തുക 24 കാരറ്റ് സ്വർണ്ണത്തിന് ലഭിക്കുന്നു. അതേ സമയം 18 കാരറ്റിൽ താഴെ പരിശുദ്ധിയുള്ള സ്വർണ്ണത്തിന് വായ്പ ലഭിക്കാനും സാധ്യത കുറവാണ്. സ്വർണ്ണത്തിന്റെ വിപണി വിലയാണ് വായ്പാത്തുക നിശ്ചയിക്കുന്ന രണ്ടാമത്തെ ഘടകം. എസ്.ബി.ഐ പോലെയുള്ള പൊതുമേഖലാ ബാങ്കുകൾ വായ്പാ നിരക്ക് പ്രതിമാസ അടിസ്ഥാനത്തിലാണ് നിശ്ചയിക്കുന്നത്.

അതേ സമയം എൻ.ബി.എഫ്.സികൾ അടക്കമുള്ള സ്വകാര്യ സ്ഥാപനങ്ങൾ, കേരള സർക്കാർ സ്ഥാപനമായ കെ.എസ്.എഫ്.ഇ എന്നിവ പ്രതിദിനമുള്ള വില വ്യത്യാസമാണ് പരിഗണിക്കുന്നത്. പൊതുമേഖലാ ബാങ്കുകളിൽ പൊതുവെ പലിശ താഴ്ന്നു നിൽക്കുന്നതിനൊപ്പം വായ്പാതുകയും കുറവായിരിക്കും. അതേ സമയം എൻ.ബി.എഫ്.സികൾ, സ്വകാര്യ ബാങ്കുകൾ എന്നിവിടങ്ങളിൽ വായ്പാതുക കൂടി നിൽക്കാറുണ്ട്. അതേ സമയം പലിശ കൂടുതൽ നൽകേണ്ടതായിട്ടുമുണ്ട്.

ലോൺ-ടു-വാല്യു അനുപാതമാണ് അടുത്തതായി പരിഗണിക്കേണ്ടത്. സ്വർണ്ണത്തിന്റെ മൂല്യത്തിന് ആനുപാതികമായ പരമാവധി വായ്പാത്തുകയാണിത്. ഒരു ധനകാര്യ സ്ഥാപനവും സ്വർണ്ണത്തിന്റെ പൂർണമായ മൂല്യത്തിന് ആനുപാതികമായ തുക വായ്പ നൽകാറില്ല. പരമാവധി 75% തുകയാണ് ലോൺ അനുവദിക്കാറുള്ളത്.അതായത് സ്വർണ്ണത്തിന്റെ മൂല്യം 100 രൂപയെങ്കിൽ 75 രൂപയാണ് വായ്പയായി ലഭിക്കുക.

ഫെബ്രുവരിയിലെ സ്വർണവില ഒറ്റനോട്ടത്തിൽ
ഫെബ്രുവരി 1 : ഒരു പവൻ സ്വർണത്തിന് ഇന്ന് 120 രൂപ വർധിച്ചു. വിപണി വില 61,960 രൂപ.
ഫെബ്രുവരി 2 : സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 61,960 രൂപ.
ഫെബ്രുവരി 3 : ഒരു പവൻ സ്വർണത്തിന് ഇന്ന് 320 രൂപ കുറഞ്ഞു. വിപണി വില 61,640 രൂപ.
ഫെബ്രുവരി 4: ഒരു പവൻ സ്വർണത്തിന് ഇന്ന് 840 രൂപ ഉയർന്നു. വിപണി വില 62,480 രൂപ.
ഫെബ്രുവരി 5: ഒരു പവൻ സ്വർണത്തിന് ഇന്ന് 760 രൂപ ഉയർന്നു. വിപണി വില 63,240 രൂപ.



By admin