
കോട്ടയം: വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ് മസ്തിഷ്‌കമരണം സംഭവിച്ച റോസമ്മ ഉലഹന്നാന്റെ (66) അഞ്ച് അവയവങ്ങള്‍ ദാനം ചെയ്തു. രണ്ട് വൃക്കകള്‍, കരള്‍, രണ്ട് നേത്രപടലം എന്നിവയാണ് ദാനം ചെയ്തത്.
നേത്രപടലങ്ങളും കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലേയും മറ്റൊരു വൃക്ക എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേയും കരള്‍ കോട്ടയം കാരിത്താസ് ആശുപത്രിയിലേയും രോഗികള്‍ക്കാണ് നല്‍കിയത്.
കോട്ടയം പാല മുണ്ടുപാലം പുത്തേട്ടുകുന്നേല്‍ വീട്ടില്‍ റോസമ്മ ഉലഹന്നാന് നവംബര്‍ അഞ്ചിന് രാത്രി 10.30ന് ഉണ്ടായ അപകടത്തിലാണ് ഗുരുതരമായി പരിക്കേറ്റത്.ഉടന്‍ പാലയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം കാരിത്താസ് ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്. നവംബര്‍ പതിനൊന്നിന് മസ്തിഷ്‌കമരണം സംഭവിച്ചതോടെ കുടുംബങ്ങള്‍ അവയവദാനത്തിന് സമ്മതം അറിയിച്ചു.