ലക്ഷദ്വീപിൽ നിന്നും കൊച്ചിയിലേക്ക് വരുകയായിരുന്ന കപ്പലിൽ നാല് വയസുകാരനെ പീഡിപ്പിച്ച കേസിൽ ലക്ഷദ്വീപ് സ്വദേശി പിടിയിൽ. ബുധനാഴ്ച്ച ലക്ഷദീപ് കപ്പലായ പരളിയിലാണ് കേസിനാസ്പദമായ സംഭവം.
അമ്മ യോടൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയെ വിളിച്ചുകൊണ്ടുപോയായിരുന്നു പീഡനം. മീനുകളെ കാണിച്ച് തരാം എന്ന് പറഞ്ഞ് കൂടെ കൂട്ടി ശുചിമുറിയിൽ വെച്ചായിരുന്നു പീഡനം. കടമത്ത് ദ്വീപ് സ്വദേശി സമീർഖാനെ കുട്ടിയുടെ അമ്മയുടെ പരാതിയിൽ ഫോർട്ടുകൊച്ചി കോസ്റ്റൽ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതി മുൻപ് മോഷണ കേസിലും പ്രതിയാണെന്ന് പോലീസ് പറഞ്ഞു.