• Thu. Feb 13th, 2025

24×7 Live News

Apdin News

ലക്ഷ്യം വയ്ക്കുന്നത് ഒന്നിലധികം ആണവ കേന്ദ്രങ്ങൾ

Byadmin

Feb 13, 2025


ഗാസ : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അധികാരമേറ്റതിന് പിന്നാലെ ഗാസ മുതൽ യുക്രെയ്ൻ വരെയുള്ള സമാധാന ചർച്ചകൾ ശക്തമാവുകയാണ്. അതേസമയം, ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന അമേരിക്കൻ ഇന്റലിജൻസിന്റെ റിപ്പോർട്ട് ഞെട്ടിക്കുന്നതാണ്.

ഗാസ വെടിനിർത്തലിന് ശേഷം ഈ വർഷം ഇറാനിൽ സൈനിക നടപടികൾക്ക് ഇസ്രായേൽ പദ്ധതിയിടുന്നതായാണ് റിപ്പോർട്ട് . മിഡിൽ ഈസ്റ്റ് മുഴുവൻ നശിപ്പിക്കപ്പെടാൻ കരുത്തുള്ള സൈനിക നീക്കങ്ങളാകും ഇസ്രായേൽ ലക്ഷ്യമിടുക. ഈ വർഷം ഇറാന്റെ ആണവ കേന്ദ്രങ്ങൾക്കെതിരെ പ്രത്യേക സൈനിക നടപടി സ്വീകരിക്കുന്നതിനെക്കുറിച്ച് ഇസ്രായേൽ പരിഗണിക്കുന്നതായി യുഎസ് രഹസ്യാന്വേഷണ ഏജൻസികൾ ജോ ബൈഡൻ ഭരണകൂടത്തിന്റെ അവസാന ദിവസങ്ങളിൽ, റിപ്പോർട്ട് നൽകിയിരുന്നു .

ആക്രമണങ്ങളിലൂടെ ഇസ്രായേൽ ഇതിനകം തന്നെ ഇറാനിയൻ സൈനിക കേന്ദ്രങ്ങളെയും ഹിസ്ബുള്ള, ഹമാസ് ഉൾപ്പെടെയുള്ള നിയുക്ത സേനകളെയും ദുർബലപ്പെടുത്തിയിട്ടുണ്ട്.ഇറാന്റെ ഒന്നിലധികം ആണവ കേന്ദ്രങ്ങൾ ലക്ഷ്യം വയ്‌ക്കുമെന്നും അവയിൽ ചിലത് ഭൂഗർഭ ബങ്കറുകളിലാണ് സ്ഥിതി ചെയ്യുന്നത് എന്നും ഇറാന്റെ പുനർനിർമ്മാണം വേഗത്തിൽ നടക്കുന്നത് തടയാൻ പാകത്തിൽ ആക്രമണങ്ങൾ വിനാശകരമായിരിക്കുമെന്നും ഇസ്രായേലി പ്രതിരോധ വിദഗ്ധർ പറഞ്ഞതായാണ് റിപ്പോർട്ട്.

 



By admin