• Tue. Apr 21st, 2026

24×7 Live News

Apdin News

ലഡാക്ക് യാത്ര റദ്ദാക്കി സുരേഷ് ഗോപി എംപി തൃശൂരിലേക്ക് തിരിച്ചു, പ്രധാനമന്ത്രിക്ക് അപകടത്തെപ്പറ്റി വിവരം നൽകി

Byadmin

Apr 21, 2026


തൃശൂർ പടക്ക നിർമാണ കേന്ദ്രത്തിലെ സ്ഫോടനത്തിൽ 14 മരണം സ്ഥിരീകരിച്ചു.പത്ത് പേരുടെ നില ​ഗുരുതരമാണ്. മുണ്ടത്തിക്കോടുള്ള വെടിക്കെട്ട് പുരയിലാണ് സ്ഫോടനം ഉണ്ടായത്. നിരവധി തൊഴിലാളികൾക്ക് പൊള്ളലേറ്റതായാണ് ലഭ്യമാകുന്ന വിവരം. അതേസമയം, ലഡാക്ക് യാത്ര റദ്ദാക്കി രാത്രി തന്നെ തൃശൂരിൽ തിരികെയെത്തുമെന്ന് കേന്ദ്രമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപി പറഞ്ഞു.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, ‘ഇന്ന് ഉച്ചക്ക് ഡൽഹിയിൽ എത്തിയതേയുള്ളൂ. ലഡാക്ക് യാത്ര റദ്ദാക്കി ഞാൻ ഉടൻ തൃശൂരിൽ തിരികെയെത്തും. പ്രധാനമന്ത്രിക്ക് അപകടത്തെപ്പറ്റിയുള്ള ലഭ്യമായ വിവരം നൽകി. യാത്ര മാറ്റി തൃശൂരിലെത്താൻ പ്രധാനമന്ത്രിയുടെ ഓഫീസ് നിർദേശിച്ചു.രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുന്നവർക്കുള്ള സുരക്ഷയും ഉറപ്പാക്കണം. അവരും മനുഷ്യരാണ്, അവർക്കും ഒരു അപകടവും വരാൻ പാടില്ല. ദാരുണ സംഭവത്തിൽ ദുഃഖത്തിൽ പങ്കുചേരുന്നു.’ ഇന്ന് രാത്രി തന്നെ സംഭവ സ്ഥലത്തെത്തുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.



By admin