കോട്ടയം: ലഹരിവസ്തുക്കളുടെ വിൽപ്പനയും ഉപയോഗവും തടയാൻ ഇപ്പോഴത്തെ സർക്കാരിനോ മുമ്പത്തെ സർക്കാരിനോ കഴിഞ്ഞിട്ടില്ലെന്ന് എൻഎസ്എസ് വിമർശനം. ലഹരിയെ നേരിടാൻ ജനങ്ങളും രക്ഷകർത്താക്കളും സർക്കാരിന്റെ പിന്തുണ ആവശ്യപ്പെടണം എന്നും എൻഎസ്എസ് നിലപാട് വ്യക്തമാക്കി.
‘നമ്മുടെ നാടിന്റെ ഇപ്പോഴത്തെ സ്ഥിതി അറിയണമെങ്കില്‍ ഓരോ വിശേഷ ദിവസത്തോടനുബന്ധിച്ചുള്ള മദ്യവില്‍പ്പനയെ സംബന്ധിച്ചുള്ള കണക്കുകള്‍ ശ്രദ്ധിച്ചാല്‍ മതി. ലഹരിവസ്തുക്കളും മദ്യവും സുലഭമായി ലഭിക്കാനുണ്ടാക്കിയ സാഹചര്യമാണ് ഇതിന് കാരണം. ഓരോ ദിവസവും നടക്കുന്ന അക്രമങ്ങളും കൊലപാതകങ്ങളും വ്യക്തമാക്കുന്നതും അതുതന്നെയാണ്’. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പ്രസ്താവനയിലുടെ അഭിപ്രായപ്പെട്ടു.
സ്ഥിരം മദ്യപാനികള്‍ക്ക് അതില്‍ നിന്നും മുക്തി നേടാന്‍ വേണ്ടത്ര കൗണ്‍സിലിംഗ് സംവിധാനം ഉണ്ടാക്കുന്നതിനോ ലഹരിക്ക് അടിമപ്പെട്ട ആളുകള്‍ക്ക് നിര്‍ബന്ധിത ട്രീറ്റ്‌മെന്റ് നല്‍കുന്നതിനോ സര്‍ക്കാരുകള്‍ക്ക് കഴിഞ്ഞില്ലെന്നും എന്‍എസ്എസ് വിമര്‍ശിച്ചു.