കൊച്ചി: വൈറ്റിലയില്‍ സ്റ്റാര്‍ ഹോട്ടല്‍ കേന്ദ്രീകരിച്ച് സ്പായുടെ മറവില്‍ നടത്തിയിരുന്ന അനാശാസ്യകേന്ദ്രത്തില്‍ റെയ്ഡ്, 11 മലയാളി പെണ്‍കുട്ടികള്‍ കസ്റ്റഡിയിലായി. ലഹരി പരിശോധനക്കെത്തിയ ഡാന്‍സാഫ് സംഘമാണ് അനാശാസ്യം നടക്കുന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് മരട് പൊലീസിനെ വിളിച്ചുവരുത്തുകയായിരുന്നു. സൗത്ത് എസിപിയുടെ നേതൃത്വത്തില്‍ കൂടുതല്‍ പൊലീസ് എത്തി വിശദമായ പരിശോധന നടത്തി. ലഹരി ഇടപാട് നടന്നിട്ടില്ലെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
കൊച്ചി കേന്ദ്രീകരിച്ച് ലഹരി വില്‍പന സജീവമാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസും ഡാന്‍സാഫ് സംഘവും വിവിധയിടങ്ങള്‍ പരിശോധിച്ചുവരികയാണ്. അതിനിടെയാണ് അനാശാസ്യ കേന്ദ്രം കണ്ടെത്തിയത്. പിടിയിലായവരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ ഉണ്ടോയെന്ന് പരിശോധിക്കുന്നുണ്ട്.