കോട്ടയം : ലഹരി സ്വഭാവമുള്ള മരുന്നുകള്‍ മെഡിക്കല്‍ ഷോപ്പുകളില്‍ നിന്നു വാങ്ങാനായി ഡോക്ടറുടെ പേരില്‍ വ്യാജപ്രിസ്‌ക്രിപ്ഷന്‍ ചമച്ചയാള്‍ക്ക് മൂന്നുവര്‍ഷം കഠിനതടവ് പതിനായിരം രൂപ പിഴയും ശിക്ഷ. വേളൂര്‍ ഇളമ്പള്ളിയില്‍ സലാഹുദ്ദീനെ (30) യാണ് കോട്ടയം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ശിക്ഷിച്ചത്.
സ്വന്തമായി ഉപയോഗിക്കുന്നതിനും വില്പന നടത്തുന്നതിനും ആയി മെഡിക്കല്‍ ഷോപ്പുകളില്‍ നിന്നും ഉറക്കഗുളികകളുടെ ഇനത്തില്‍പ്പെട്ട ലഹരിസ്വഭാവമുള്ള മരുന്നുകള്‍ വാങ്ങാനായി പ്രതി കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നും ഒ.പി ടിക്കറ്റ് വാങ്ങുകയും അതില്‍ കോട്ടയം ജില്ലാ ആശുപത്രിയില്‍ ജോലിചെയ്യുന്ന ഡോക്ടര്‍ ആശാ പി. നായരുടെ വ്യാജഒപ്പിട്ട് പ്രിസ്‌ക്രിപ്ഷന്‍ ചമക്കുകയുമായിരുന്നു. പ്രതിയെ 2014ല്‍ ഇല്ലിക്കല്‍ താഴത്തങ്ങാടി റോഡില്‍ സംശയാസ്പദമായി കണ്ട് ചോദ്യം ചെയ്തപ്പോഴാണ് വ്യാജരേഖ കണ്ടെത്തിയത്.