• Fri. Sep 12th, 2025

24×7 Live News

Apdin News

ലീലാമേനോൻ മാധ്യമ പുരസ്കാരത്തിന് സൃഷ്ടികൾ ക്ഷണിക്കുന്നു; പുരസ്കാരം സാമൂഹ്യ പ്രതിബദ്ധതയുള്ള സൃഷ്ടികൾക്ക്

Byadmin

Sep 12, 2025



കൊച്ചി: പ്രശസ്ത പത്രപ്രവർത്തക ലീലാമേനോന്റെ സ്മരണയ്‌ക്കായി അന്താരാഷ്‌ട്ര പുസ്തകോത്സവ സമിതി ഏർപ്പെടുത്തിയിട്ടുള്ള മാധ്യമ പുരസ്കാരത്തിന് സൃഷ്ടികൾ ക്ഷണിക്കുന്നു. 2024 സെപ്റ്റംബർ 15 മുതൽ 2025 സെപ്റ്റംബർ 15 വരെയുള്ള, പത്ര- ദൃശ്യ മാധ്യമങ്ങളിലെ സാമൂഹ്യ പ്രതിബദ്ധതയുള്ള സൃഷ്ടികൾക്കാണ് പുരസ്കാരം.

മികച്ച ചാനൽ റിപ്പോർട്ടർ, ക്യാമറാമാൻ, പത്രറിപ്പോർട്ടർ, ഫോട്ടോഗ്രാഫർ, ഓൺലൈൻ ചാനൽ അവതാരകൻ എന്നിവരെയാണ് തിരഞ്ഞെടുക്കുക. സൃഷ്ടികൾ സെപ്റ്റംബർ 30ന് മുമ്പായി [email protected] എന്ന മെയിലിൽ അയക്കുക. സമഗ്ര സംഭാവനയ്‌ക്കുള്ള മാധ്യമ പുരസ്കാരത്തോടൊപ്പം അന്താരാഷ്‌ട്ര പുസ്തകോത്സവത്തിൽ വച്ച് പുരസ്കാരം സമ്മാനിക്കും.

നവംബർ ഒന്നു മുതൽ പത്തുവരെ എറണാകുളത്തപ്പൻ ഗ്രൗണ്ടിലാണ് അന്താരാഷ്‌ട്ര പുസ്തകോത്സവം.

By admin