• Sun. Mar 23rd, 2025

24×7 Live News

Apdin News

ലെബനനിലെ കാതോലിക്കാ സ്ഥാനാരോഹണ ചടങ്ങ്; കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ നേരിട്ട് ക്ഷണിച്ച് ആകമാന സുറിയാനി സഭ

Byadmin

Mar 22, 2025


ന്യൂദൽഹി: ലെബനനിൽ യാക്കോബായ സഭയുടെ മലങ്കര മെത്രാപ്പൊലീത്ത ജോസഫ് മാർ ഗ്രിഗോറിയോസിന്റെ കാതോലിക്കാ സ്ഥാനാരോഹണ ചടങ്ങിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് ആകമാന സുറിയാനി സഭയുടെ നേരിട്ടുള്ള ക്ഷണം. പ്രധാനമന്ത്രിക്ക് പുറമെ സഭ നേരിട്ട് കത്തയച്ചത് സുരേഷ് ഗോപിക്ക് മാത്രമാണ്.

ചടങ്ങിൽ പങ്കെടുക്കാൻ കേന്ദ്രസർക്കാർ പ്രതിനിധി സംഘത്തെ അയയ്‌ക്കുന്നുണ്ട്. മുൻ വിദേശകാര്യ സഹ മന്ത്രി വി.മുരളീധരന്റെ നേതൃത്വത്തിലാണ് സംഘം പോവുക.
ബെന്നി ബഹനാൻ എംപി, ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ അൽഫോൻസ് കണ്ണന്താനം, ബിജെപി നേതാവ് ഷോൺ ജോർജ് എന്നിവരാണ് സംഘത്തിലെ അംഗങ്ങൾ.

ലബനൻ പ്രസിഡന്റ് ജനറൽ ജോസഫ് ഖലീൽ ഔൻ ഉൾപ്പെടെ വിശിഷ്‌ട വ്യക്തികളും കേന്ദ്ര സർക്കാരിന്റെ പ്രതിനിധികളും കേരളത്തിൽ നിന്നും വിദേശത്തു നിന്നുമായി 700-ൽപരം വ്യക്തികൾ ശുശ്രൂഷകളിൽ പങ്കെടുക്കും. മാർച്ച് 25-ന് ലബനനിലെ അച്ചാനെയിലുള്ള പാത്രിയർക്കാ അരമനയോടു ചേർന്നുള്ള സെന്റ് മേരീസ് സിറിയൻ ഓർത്തഡോക്സ് കത്തീഡ്രലിലാണ് സ്ഥാനാരോഹണ ചടങ്ങ് നടക്കുന്നത്.

വൈകിട്ട് 4 മണിയ്‌ക്ക് പാത്രിയാർക്കാ അരമനയോട് ചേർന്നുള്ള സെന്റ് മേരീസ് സിറിയൻ ഓർത്തഡോക്സ് കത്തീഡ്രലിലാണ് സ്ഥാനാരോഹണ ശുശ്രൂഷ നടക്കുന്നത്.



By admin