• Thu. Dec 18th, 2025

24×7 Live News

Apdin News

ലൈംഗികാതിക്രമക്കേസ് : നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തനാക്കിയതിനെതിരെ പരാതിക്കാരി സുപ്രീംകോടതിയില്‍

Byadmin

Dec 18, 2025



തിരുവനന്തപുരം: ലൈംഗികാതിക്രമക്കേസില്‍ മുന്‍ മന്ത്രി നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ പരാതിക്കാരി അപ്പീലുമായി സുപ്രീംകോടതിയില്‍. ഹൈക്കോടതി വിധിയില്‍ പിഴവുകളുണ്ടെന്ന് ഉള്‍പ്പെടെ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അപ്പീല്‍ നല്‍കിയത്.

വനംവകുപ്പില്‍ ഉന്നതസ്ഥാനം വഹിച്ചിരുന്ന വനിതയ്‌ക്കുനേരെ 1999 ഫെബ്രുവരി 27-നാണ് കേസിനാധാരമായ ലൈംഗികാതിക്രമമുണ്ടായത്. ഉദ്യോഗസ്ഥയെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി കോഴിക്കോട് ഗസ്റ്റ് ഹൗസിലേക്ക് വിളിച്ചുവരുത്തി മോശമായി പെരുമാറുകയുമായിരുന്നുവെന്നാണ് പരാതി.

2002 ഫെബ്രുവരിയില്‍ നീലലോഹിതദാസന്‍ നാടാര്‍ക്കെതിരെ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥ പരാതി നല്‍കി.പിന്നാലെ ഐഎഫ്എസ് ഉദ്യോഗസ്ഥയും പരാതിയുമായി രംഗത്തെത്തി.

By admin