കൊച്ചി: ലൈംഗിക പീഡന പരാതിയുന്നയിച്ച ഗവേഷക വിദ്യാര്‍ഥിനിയെ അപമാനിച്ച് റാപ്പര്‍ വേടന്‍. പരാതിക്കാരി ഗൂഢാലോചന നടത്തുകയായിരുന്നെന്നാണ് വേടന്‍ പറയുന്നത്. ഇക്കാര്യത്തില്‍ യാതൊരു സംശയവും ഇല്ലെന്നും അദ്‌ദേഹം പറയുന്നു. ഈ തിരക്കും കേസുമെല്ലാം കഴിഞ്ഞ് ബാക്കികാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നും മാധ്യമപ്രവര്‍ത്തകരോട് വേടന്‍ പറഞ്ഞു.
ഗവേഷക വിദ്യാര്‍ഥിനി നല്‍കിയ ലൈംഗികാതിക്രമ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ ഹാജരാകാനെത്തിയതായിരുന്നു വേടന്‍.
വിവാഹ വാഗ്ദാനം നല്‍കി അഞ്ചുതവണ പീഡിപ്പിച്ചുവെന്ന യുവ ഡോക്ടറുടെ പരാതിയില്‍ വേടനെ തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ വൈദ്യ പരിശോധനയ്‌ക്ക് ശേഷം വിട്ടയച്ചു. അതേസമയം വേടനെതിരെ ഡിജിറ്റല്‍ തെളിവുകള്‍ അടക്കം ഉണ്ടെന്ന് അന്വേഷണസംഘം വ്യക്തമാക്കിയിരുന്നു.