• Mon. Nov 3rd, 2025

24×7 Live News

Apdin News

ലൈറ്റ് ഓഫ് ചെയ്യുന്നതിനെ ചൊല്ലി തര്‍ക്കം; സഹപ്രവര്‍ത്തകനെ ഡംബല്‍ കൊണ്ട് തലയ്ക്കടിച്ചു കൊന്നു

Byadmin

Nov 2, 2025


ബെംഗളൂരു: ഓഫീസിലെ ലൈറ്റ് ഓഫ് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ സഹപ്രവര്‍ത്തകനെ ഡംബല്‍ കൊണ്ട് തലയ്ക്കടിച്ചു കൊന്നു. ബെംഗളൂരുവില്‍ ശനിയാഴ്ചയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.

ഡാറ്റാ ഡിജിറ്റല്‍ ബാങ്ക് എന്ന സ്ഥാപനത്തിലാണ് സംഭവം നടന്നത്. കര്‍ണാടകയിലെ ചിത്രദുര്‍ഗ സ്വദേശിയായ ഭീമേഷ് ബാബു എന്ന 41 കാരനാണ് കൊല്ലപ്പെട്ടത്. സോമല വംശി (21)യാണ് പ്രതി. സ്ഥാപനത്തിലെ നൈറ്റ് ഷിഫ്റ്റ് ജോലിക്കാരായിരുന്നു ഇരുവരും. പുലർച്ചെ 1.30 ന് ലൈറ്റ് ഓഫ് ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ വാക്കു തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

വാക്കുതര്‍ക്കത്തിനിടയില്‍ സോമല വംശി കയ്യില്‍ കിട്ടിയ ഡംബല്‍ എടുത്ത് ഭീമേഷിന്റെ തലയ്ക്ക് ഇടിക്കുകയായിരുന്നു. ഭീമേഷ് സംഭവ സ്ഥലത്തുവെച്ചു തന്നെ മരണപ്പെട്ടു. കൊലപാതകത്തിനു ശേഷം ഗോവിന്ദരാജ് നഗര്‍ പൊലീസ് സ്റ്റേഷനിലെത്തിയ പ്രതി തന്നെയാണ് വിവരം പൊലീസിനെ അറിയിച്ചത്.

വിജയവാഡ സ്വദേശിയാണ് സോമല വംശി. സംഭവത്തില്‍ കേസെടുത്ത പൊലീസ് കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിച്ചു വരികയാണ്.

By admin