
ന്യൂദല്‍ഹി : ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പ് കിരീടം നേടിയ ഇന്ത്യന്‍ ടീമിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച കാണും. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരിക്കും സ്വീകരണമൊരുക്കുന്നത്. ഇന്ത്യന്‍ ടീമിനെ പ്രധാനമന്ത്രി നേരത്തേ അഭിനന്ദിച്ചിരുന്നു.
ടീമിന് 51 കോടി രൂപ സമ്മാനമായി നല്‍കുമെന്ന് ബിസിസിഐ കഴിഞ്ഞ ദിവസം അറിയിച്ചു. ഐസിസിയില്‍ നിന്ന് പ്രൈസ് മണിയായി 39.78 കോടി രൂപയും ടീമിന് ലഭിച്ചു.
നവി മുംബയിലെ ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ 52 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യന്‍ വനിതകള്‍ കന്നി ലോകകപ്പ് കീരീടം നേടിയത്.