• Tue. Oct 14th, 2025

24×7 Live News

Apdin News

ലോകകപ്പ് ക്വാളിഫയറില്‍ ചരിത്രമെഴുതി ഫറോ ദ്വീപുകള്‍; ചെക്ക് റിപ്പബ്ലിക്കിനെ തോല്‍പ്പിച്ച് പ്ലേയോഫിന് പ്രതീക്ഷ

Byadmin

Oct 14, 2025


ഗൂന്‍ഡാഡലൂര്‍: ചെക്ക് റിപ്പബ്ലിക്കിനെ ഒന്നിനെതിരെ രണ്ട് ഗോളിന് തോല്‍പ്പിച്ച് ലോകകപ്പ് യോഗ്യതാ സ്വപ്നം സജീവമാക്കി ഫറോ ഐലന്‍ഡ്‌സ്. യൂറോപ്യന്‍ യോഗ്യതാ റൗണ്ടില്‍ തുടര്‍ച്ചയായ മൂന്നാം ജയത്തോടെ ഫറോ ഇപ്പോള്‍ ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്ത്.

ലോക റാങ്കിങില്‍ 136-ാം സ്ഥാനത്തുള്ള ഈ ചെറിയ ദ്വീപ് രാജ്യം ചരിത്രത്തില്‍ ആദ്യമായി ലോകകപ്പ് ക്വാളിഫിക്കേഷന്‍ റൗണ്ടില്‍ നാല് മത്സരങ്ങളില്‍ ജയം സ്വന്തമാക്കുകയാണ്. ഫറോയുടെ ജനസംഖ്യ വെറും 55,000 മാത്രമാണ്.

മത്സരത്തിന്റെ 67-ാം മിനിറ്റില്‍ ഹനൂസ് സോറെന്‍സണ്‍ ഫറോയ്ക്കായി ലീഡ് നേടി. 78-ാം മിനിറ്റില്‍ ആഡം കരാബെക് മുഖേന ചെക്ക് റിപ്പബ്ലിക് തിരിച്ചടിച്ചെങ്കിലും മിനിറ്റുകള്‍ക്കുള്ളില്‍ മാര്‍ട്ടിന്‍ അഗ്‌നാര്‍സണ്‍ വിജയഗോള്‍ നേടി.

ഇതോടെ ലോകകപ്പ് പ്രവേശനത്തിനായുള്ള മത്സരം ഫറോയ്ക്ക് കൂടുതല്‍ പ്രതീക്ഷയോടെ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിഞ്ഞു.

വ്യാഴാഴ്ച നടന്ന മത്സരത്തില്‍ ഫറോ മോണ്ടനീഗ്രോയെ നാല് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ആത്മവിശ്വാസം നേടിയിരുന്നു. ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പ് യോഗ്യതാ പ്രകടനമാണിതെന്ന് ഫുട്‌ബോള്‍ നിരീക്ഷകര്‍ വിലയിരുത്തുന്നു.

ശരിയായ ഫുട്‌ബോള്‍ ഗ്രൗണ്ടോ പരിശീലന സംവിധാനമോ ഇല്ലാത്ത ഫറോ ടീം അംഗീകൃതമായ ഗ്രാസ് പിച്ച് ഇല്ലാത്തതിനാല്‍ സ്വന്തം ഹോം ഗ്രൗണ്ട് സ്വീഡനിലേക്ക് മാറ്റേണ്ടി വന്നിട്ടുണ്ട്.

1962-ല്‍ ഷെറ്റ്ലാന്‍ഡിനെതിരെ ഫറോയുടെ ആദ്യ എവേ മത്സരം നടന്നു. 1980-കളുടെ അവസാനം ഫിഫയുടെയും യുവേഫയുടെയും അംഗത്വം ഫറോക്ക് ലഭിച്ചു.

ഒക്ടോബര്‍ 14-ന് ക്രൊയേഷ്യക്കെതിരായ അവസാന ഗ്രൂപ്പ് മത്സരം ഫറോയുടെ ക്വാളിഫിക്കേഷന്‍ പ്രതീക്ഷ നിര്‍ണയിക്കുന്നതായിരിക്കും.

ക്വാളിഫയറില്‍ ഇതുവരെ തോല്‍വിയറിയാത്ത ക്രൊയേഷ്യ ഇന്നലെ ജിബ്രാള്‍ട്ടറിനെ 3-0ന് തോല്‍പ്പിച്ച് ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തെത്തി.

 

By admin