• Thu. Sep 17th, 2026

24×7 Live News

Apdin News

ലോകത്തിൽ ഒന്നാമൻ; മറ്റാർക്കുമില്ലാത്ത ചരിത്രമെഴുതി മലയാളി താരം സഞ്ജു സാംസൺ

Byadmin

Sep 17, 2026


ന്യൂഡൽഹി: ഇന്ത്യ-അഫ്ഗാനിസ്ഥാൻ ടി20 പരമ്പരയിലെ അവസാന മത്സരത്തിനായുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ ക്രിക്കറ്റ് ലോകം. ഡൽഹി അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ആദ്യ രണ്ട് കളികളും വിജയിച്ച ഇന്ത്യ ഇതിനകം തന്നെ പരമ്പര സ്വന്തമാക്കിയിട്ടുണ്ട്. പരമ്പര തൂത്തുവാരുക എന്ന ലക്ഷ്യത്തോടെയാകും ശ്രേയസ് അയ്യരും സംഘവും ഇന്ന് കളത്തിലിറങ്ങുന്നത്. അതേസമയം, ഇന്ത്യക്കെതിരെ ആശ്വാസ ജയം നേടി മടങ്ങാനാവും അഫ്ഗാന്റെ ശ്രമം.

മലയാളി സൂപ്പർതാരം സഞ്ജു സാംസൺ മികച്ച ഫോമിൽ തിരിച്ചെത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. കഴിഞ്ഞ മത്സരത്തിൽ അർധ സെഞ്ച്വറി നേടി തിളങ്ങിയ സഞ്ജു ഈ മത്സരത്തിലും മിന്നും പ്രകടനം പുറത്തെടുക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. കഴിഞ്ഞ മത്സരത്തിൽ വെറും 22 പന്തിൽ നാല് സിക്സും ഏഴ് ഫോറും ഉൾപ്പെടെ 57 റൺസ് നേടി താരം വമ്പൻ തിരിച്ചുവരവാണ് നടത്തിയത്.

തകർക്കാനാവാത്ത ലോക റെക്കോർഡ്:

അന്താരാഷ്ട്ര ടി20 ചരിത്രത്തിൽ മറ്റൊരു താരത്തിനും അവകാശപ്പെടാൻ സാധിക്കാത്ത സമാനതകളില്ലാത്ത റെക്കോർഡിന്റെ തിളക്കവുമായാണ് സഞ്ജു ഈ മത്സരത്തിന് ഇറങ്ങുന്നത്. അന്താരാഷ്ട്ര ടി20യിൽ 50+ റൺസ് നേടിയ മത്സരങ്ങളിൽ ഏറ്റവും ഉയർന്ന വിജയ ശതമാനമുള്ള താരമെന്ന റെക്കോർഡ് സഞ്ജുവിന്റെ പേരിലാണ്.

ടി20യിൽ സഞ്ജു 50+ റൺസ് നേടിയ മത്സരങ്ങളിലൊന്നും ഇന്ത്യ പരാജയപ്പെട്ടിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ഇന്ത്യക്കായി കുട്ടിക്രിക്കറ്റിൽ 10 തവണയാണ് സഞ്ജു 50+ സ്കോർ നേടിയിട്ടുള്ളത്. ഇതിൽ 100% വിജയവുമായാണ് താരത്തിന്റെ കുതിപ്പ്. ഇത്തരത്തിൽ അർധ സെഞ്ച്വറികൾ നേടിയ എല്ലാ മത്സരങ്ങളും വിജയിച്ച ഒരേയൊരു താരവും സഞ്ജു സാംസൺ മാത്രമാണ്.

ലിസ്റ്റിലെ മുൻനിര താരങ്ങൾ:

സഞ്ജു സാംസൺ (ഇന്ത്യ): 10 തവണ 50+ സ്കോർ, വിജയ ശതമാനം – 100%

മുഹമ്മദ് ഷെഹ്‌സാദ് (അഫ്ഗാനിസ്ഥാൻ): 13 തവണ 50+ സ്കോർ, വിജയ ശതമാനം – 92%

ഫിൻ അലൻ (ന്യൂസിലാൻഡ്): 19 തവണ 50+ സ്കോർ, വിജയ ശതമാനം – 90%

രോഹിത് ശർമ (ഇന്ത്യ): 37 തവണ 50+ സ്കോർ, വിജയ ശതമാനം – 89%

കെ.എൽ. രാഹുൽ (ഇന്ത്യ): 24 തവണ 50+ സ്കോർ, വിജയ ശതമാനം – 88%

ബ്രണ്ടൻ മക്കല്ലം (ന്യൂസിലാൻഡ്): 15 തവണ 50+ സ്കോർ, വിജയ ശതമാനം – 87%

അഭിഷേക് ശർമ (ഇന്ത്യ): 14 തവണ 50+ സ്കോർ, വിജയ ശതമാനം – 86%

ഇഷാൻ കിഷൻ (ഇന്ത്യ): 13 തവണ 50+ സ്കോർ, വിജയ ശതമാനം – 85%

സൂര്യകുമാർ യാദവ് (ഇന്ത്യ): 29 തവണ 50+ സ്കോർ, വിജയ ശതമാനം – 83%

ഗ്ലെൻ മാക്‌സ്‌വെൽ (ഓസ്ട്രേലിയ): 17 തവണ 50+ സ്കോർ, വിജയ ശതമാനം – 82%







By admin