തിരുവനന്തപുരം: ആയുഷ്മാൻ ഭാരതിന്റെ ഏഴ് വർഷം തികയുന്ന വേളയിൽ, ദശലക്ഷക്കണക്കിന് പൗരന്മാർക്ക് താങ്ങാനാവുന്ന വില, സാമ്പത്തിക സംരക്ഷണം, അന്തസ്സ് എന്നിവ ഉറപ്പാക്കിക്കൊണ്ട് ആയുഷ്മാൻ ഭാരത് ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണത്തിലേക്കുള്ള പ്രവേശനം പുനർനിർവചിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വീണ്ടും ആവർത്തിച്ചു.
MyGovIndia എക്സിൽ പങ്കുവച്ച കുറിപ്പിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു:
“ഇന്ന് നമ്മൾ #7YearsOfAyushmanBharat ആഘോഷിക്കുന്നു! ഭാവിയുടെ ആവശ്യങ്ങൾ മുൻകൂട്ടി കണ്ടുകൊണ്ടുള്ളതും ജനങ്ങൾക്ക് ഉയർന്ന നിലവാരമുള്ള, താങ്ങാനാവുന്ന വിലയിലുള്ള ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടുള്ളതുമായ ഒരു സംരംഭമായിരുന്നു ഇത്. ഇതിന്റെ ഫലമായി, ഇന്ത്യ പൊതുജനാരോഗ്യ മേഖലയിൽ ഒരു വിപ്ലവത്തിന് സാക്ഷ്യം വഹിക്കുന്നു. ഇത് സാമ്പത്തിക സംരക്ഷണവും അന്തസ്സും ഉറപ്പാക്കിയിട്ടുണ്ട്. വ്യാപ്തിയും കാരുണ്യവും സാങ്കേതികവിദ്യയും മനുഷ്യ ശാക്തീകരണത്തെ എങ്ങനെ കൂടുതൽ മെച്ചപ്പെടുത്തുമെന്ന് ഇന്ത്യ കാണിച്ചുതന്നു.”
Today we mark #7YearsOfAyushmanBharat! This was an initiative that anticipated the needs of the future and focussed on ensuring top quality as well as affordable healthcare for people. Thanks to it, India is witnessing a revolution in public healthcare. It has ensured financial… https://t.co/ys5oc9QnXf
— Narendra Modi (@narendramodi) September 23, 2025