• Fri. Nov 15th, 2024

24×7 Live News

Apdin News

ലോകത്തെ ഏറ്റവും വിലകൂടിയ പല്ല് ഐസക് ന്യൂട്ടന്റേത്; ലേലത്തില്‍ നേടിയത് 30 ലക്ഷം – Chandrika Daily

Byadmin

Nov 9, 2024


ലണ്ടന്‍: ലോകത്തിലെ ഏറ്റവും വിലകൂടിയ മനുഷ്യന്റെ പല്ലിന് വില 30 ലക്ഷം. ഇന്നുവരെ ലേലം ചെയ്തവയില്‍ ഏറ്റവും വിലപിടിപ്പുള്ള മനുഷ്യന്റെ പല്ലിനെക്കുറിച്ച് ചോദിച്ചാല്‍ അതിന് ഒരൊറ്റ ഉത്തരമേയുള്ളൂ, ശാസ്ത്ര പ്രതിഭകൊണ്ട് ലോകത്തെ വിസ്മയിപ്പിച്ച ബദ്ധിരാക്ഷസനായ സാക്ഷാല്‍ ഐസക് ന്യൂട്ടന്റെ പല്ല്. ഏകദേശം 200 വര്‍ഷത്തിന്റെ ചരിത്രമുള്ള ഈ പല്ലാണ് ലേലത്തില്‍ ഇതുവരെയുള്ളവയില്‍ ഏറ്റവും ഉയര്‍ന്ന വിലക്ക് വിറ്റുപോയത്.

3,633 ഡോളറിനാണ് ന്യൂട്ടന്റെ പല്ല് ലണ്ടനില്‍ നടന്ന ലേലത്തില്‍ ഒരാള്‍ വാങ്ങിയത്. ഇന്നതിന്റെ മൂല്യം ഏകദേശം 35,700 ഡോളര്‍ വരുമെന്ന് വിദഗ്ധര്‍ പറയുന്നു. അതായത് ഏകദേശം 30.03 ലക്ഷം രൂപ രൂപ. 1816ലെ സര്‍ ഐസക് ന്യൂട്ടന്റെ പല്ലിനാണ് ഇത്രയും വലിയ തുക ലേലത്തില്‍ ലഭിച്ചത്. ലേലത്തില്‍ പല്ല് സ്വന്തമാക്കിയ വ്യക്തി തന്റെ മോതിരത്തില്‍ സ്ഥാപിക്കുകയാണ് ചെയ്തത്. ഇന്നുവരെ ലോകത്തില്‍ വില്‍പന നടത്തിയതില്‍ ഏറ്റവും വിലപിടിപ്പുള്ള പല്ലായി ഗിന്നസ് വേള്‍ഡ് റെക്കോഡ്സും ഇതിനെ അംഗീകരിച്ചിട്ടുണ്ട്.

മനുഷ്യകുലത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും ആദരണീയനായ ശാസ്ത്രപ്രതിഭകളില്‍ ഒരാളായിരുന്നു ഗുരുത്വാകര്‍ഷണ നിയമം അടക്കം നിരവധി കണ്ടുപിടത്തങ്ങളുടെ പിതാവായ സര്‍ ഐസക് ന്യൂട്ടണ്‍. കാല്‍ക്കുലസ് കണ്ടുപിടിക്കുന്നതിനും ആദ്യത്തെ പ്രായോഗിക പ്രതിഫലന ദൂരദര്‍ശിനി നിര്‍മ്മിക്കുന്നതിനും പ്രകാശ സിദ്ധാന്തം വികസിപ്പിക്കുന്നതിനുമെല്ലാം സര്‍ ഐസക്ക് ന്യൂട്ടണ്‍ കാരണഭൂതനായി എന്നതും ചരിത്രം.

തന്റെ ആരാമത്തില്‍ കാറ്റേറ്റിരിക്കേ സമീപത്തെ മരത്തില്‍നിന്ന് ഒരു ആപ്പിള്‍ വീണതാണ് അദ്ദേഹത്തിന്റെ ജീവിതഗതിയെ മാറ്റിമറിച്ചതും ലോകത്തിലെ ഏറ്റവും ശ്രേഷ്ഠനായ ശാസ്ത്രജ്ഞിരില്‍ ഒരാളായി രൂപാന്തപ്പെടുത്തിയതും. സാര്‍വത്രിക ഗുരുത്വാകര്‍ഷണ നിയമത്തിലേയ്ക്ക് വഴിവെച്ചത് ഒരു ആപ്പിളിന്റെ വീഴ്ചയായിരുന്നെന്നു കേട്ടാല്‍ നാം അമ്പരന്നുപോകാം. പക്ഷേ ഇത് ചരിത്രം രേഖപ്പെടുത്തിയ വസ്തുതയാണ്.



By admin