തിരുവനന്തപുരം: ലോഡ് ഇറക്കുന്നതിനെ ചൊല്ലി ചുമട്ടുതൊഴിലാളികള്‍ തമ്മിലുണ്ടായ തര്‍ക്കം സംഘര്‍ഷത്തിലെത്തി.തര്‍ക്കത്തിനിടെ ഐഎന്‍ടിയുസി തൊഴിലാളിയെ സിഐടിയു തൊഴിലാളി മര്‍ദിച്ചെന്നും പരാതി ഉണ്ട്. കോണ്‍ഗ്രസ് പ്രവര്‍ത്തകനെ കല്ല് കൊണ്ട് അടിച്ചെന്നാണ് പരാതി.
വിളപ്പില്‍ശാലയില്‍ ആണ് സംഭവം.കോണ്‍ഗ്രസ് കാവിന്‍പുറം വാര്‍ഡ് പ്രസിഡന്റും ഐഎന്‍ടിയുസി കൊല്ലംകോണം യൂണിറ്റ് അംഗവുമായ പെരുവിക്കോണം തൊണ്ടല്‍ക്കര പുത്തന്‍വീട്ടില്‍ ശരത്തി (28) നാണ് തലയ്‌ക്കു പരിക്കേറ്റത്.
കഴിഞ്ഞ ദിവസം കൊല്ലംകോണം യൂണിയന്‍ ഓഫീസിനു സമീപം വച്ച് പ്രദേശത്തെ സിഐടിയു പ്രവര്‍ത്തകനായ വിഷ്ണു ആണ് ശരത്തിനെ ആക്രമിച്ചതെന്നാണ് പരാതി.
സ്വകാര്യ സ്ഥാപനത്തിലേക്ക് രാവിലെ വന്ന ലോഡ് ഇറക്കവെ തര്‍ക്കം ഉണ്ടായി. തുടര്‍ന്ന് ഉച്ചയോടെയാണ് ആക്രമണമുണ്ടായതെന്ന് വിളപ്പില്‍ശാല ആശുപത്രിയില്‍ ചികിത്സയിലുളള ശരത് പറഞ്ഞു. വിഷ്ണു ഒളിവിലാണ്. വിളപ്പില്‍ശാല പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.