
ആലപ്പുഴ: ടോറസ് ലോറിക്കിടയില്‍പ്പെട്ട് സ്‌കൂട്ടര്‍ യാത്രക്കാന്‍ മരിച്ചു. തുറവൂര്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡ് പള്ളിത്തോട് പുന്നയ്‌ക്കല്‍ ബെന്‍സണ്‍ ജോസഫിന്റെ മകന്‍ അമല്‍ പി ബെന്‍ (33) ആണ് മരിച്ചത്.
ചേര്‍ത്തല ഇസാഫ് ബാങ്കിലെ മാനേജരാണ്. കഞ്ഞിക്കുഴി ഭാഗത്തുനിന്നും ചേര്‍ത്തല ഭാഗത്തേക്ക് വരവെ കെവിഎം ആശുപത്രിക്ക് സമീപമാണ് അപകടം.
ലോറിയുടെ പിന്‍ചക്രങ്ങള്‍ അമലിന്റെ ശരീരത്തില്‍ കയറിയിറങ്ങി. പൊലീസ് സ്ഥലത്തെത്തി കേസെടുത്തു. പരേതയായ മാഗി ബെന്‍സണ്‍ ആണ് മാതാവ്. ഭാര്യ: അലീന അലോഷ്യസ് (രാജഗിരി പബ്ലിക് സ്‌കൂള്‍). മകള്‍: അമിയ മരിയ.